അമിത് ഷാ മാപ്പ് പറയണമെന്ന് കോണ്ഗ്രസ്…
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടന ശില്പി ബി.ആര്. അംബേദ്കറെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് രംഗത്ത്. ‘ഇന്ത്യന് ഭരണഘടനയുടെ 75 വര്ഷത്തെ മഹത്തായ യാത്ര’ എന്ന ചര്ച്ചക്ക് പാര്ലമെന്റില് മറുപടി നല്കുന്നതിനിടെയാണ് ഷായുടെ വിവാദ പരാമര്ശം.അംബേദ്കറുടെ പേര് പറയുന്നത് കോണ്ഗ്രസിനിപ്പോള് ഫാഷനായെന്നും ഭരണഘടനയെ കോണ്ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില് തുടരാന് അത് ഭേദഗതി വരുത്തുകയും ചെയ്തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു. ‘അംബേദ്കര്, അംബേദ്കര്, എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. …