EN24TV

‘ഗ്രീൻ ചാമ്പ്സ്: ഇങ്ക് ഷിഫ്റ്റ് പദ്ധതി‘ പദ്ധതി ഉദ്ഘാടനം…

തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘ഗ്രീൻ ചാമ്പ്സ്: ഇങ്ക് ഷിഫ്റ്റ് പദ്ധതി‘ പദ്ധതി ഉദ്ഘാടനം തൈക്കാട് മോഡൽ ബോയ്സ് ഹൈസ്കൂളിൽ ജില്ലാ കളക്ടർ അനു കുമാരി നിർവ്വഹിച്ചു. പരിസ്ഥിതി സൗഹൃദ വിദ്യാലയ സംസ്കാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘ഗ്രീൻ ചാമ്പ്സ്: ഇങ്ക് ഷിഫ്റ്റ് പദ്ധതി‘ (Greenchamps: Ink Shift) പദ്ധതി ജില്ലയിലെ വിദ്യാലയങ്ങളിൽ ആരംഭിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം തൈക്കാട് മോഡൽ ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി …

‘ഗ്രീൻ ചാമ്പ്സ്: ഇങ്ക് ഷിഫ്റ്റ് പദ്ധതി‘ പദ്ധതി ഉദ്ഘാടനം… Read More »

വയനാട് ഉരുൾപൊട്ടൽ:സംസ്ഥാനത്തെ സ്കൂളുകളിൽ മൗനാചരണം നടന്നു…

വയനാട് ജില്ലയിലെ ചൂരൽമല-മുണ്ടകൈയിൽ 2024 ജൂലൈ 30-ന് ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ബുധനാഴ്ച രാവിലെ 10:00 മണിക്ക് ഒരു മിനിറ്റ് മൗനാചരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്മരണിക പരിപാടി സംഘടിപ്പിച്ചത്.നഷ്ടപ്പെട്ട യുവജീവിതങ്ങളെ ആദരിക്കുന്നതിനും സുരക്ഷ, സഹാനുഭൂതി, ഐക്യദാർഢ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ മൗനാചരണം സഹായകമായി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടന്ന മൗനാചരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് …

വയനാട് ഉരുൾപൊട്ടൽ:സംസ്ഥാനത്തെ സ്കൂളുകളിൽ മൗനാചരണം നടന്നു… Read More »

എസ്.വൈ.എഫ് സ്റ്റേറ്റ് ലീഡേഴ്‌സ് കാബിനറ്റ് ഇന്ന് തിരുവനന്തപുരം വിഴിഞ്ഞത്ത്…

കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷൻ ഫെഡറേ (എസ്.വൈ.എഫ്) സ്റ്റേറ്റ് ലീഡേഴ്‌സ് കാബിനറ്റ് ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ തിരുവനന്തപുരം വിഴിഞ്ഞം എസ്.ഐ.എം ഓഡിറ്റോറിയത്തിൽ നടക്കും.താജുൽ ഉലമാ ശൈഖുനാ കെ.കെ സദഖത്തുല്ലാ മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായെന്ന പണ്ഡിത സഭയുടെ കീഴ്‌ഘടകമായി 1977 മുതൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന യുവജന സംഘമാണ് എസ്‌.വൈ.എഫ്‌. ഇസ്‌ലാമിൻ്റെ പാരമ്പര്യ സരണിയിൽ യുവതലമുറയെ ഉറപ്പിച്ചു നിർത്തുന്നതോടൊപ്പം മത-ധാർമ്മിക -വൈജ്ഞാനിക-സാമൂഹിക- സാംസ്‌കാരിക രംഗത്ത് നേരായ …

എസ്.വൈ.എഫ് സ്റ്റേറ്റ് ലീഡേഴ്‌സ് കാബിനറ്റ് ഇന്ന് തിരുവനന്തപുരം വിഴിഞ്ഞത്ത്… Read More »

നിരവധി കേസുകളിലെ പ്രതിളെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പിടികൂടി…

തമ്പാനൂർ ps പരിധിയിലെ സംഗീത കോളേജിന് സമീപത്തുള്ള KKM ഹോട്ടലിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഓട്ടോ ഡ്രൈവമാരായ സജു, മജു, ഹരിശങ്കർ എന്നിവരും സജുവിന്റെ സഹോദരൻ വിഷ്ണുവും ചേർന്ന് ബാറിൽ നാശനഷ്ടം ഉണ്ടാക്കുകയും തുടർന്ന് ടി വിവരം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ടി ആളുകളെ പിടികൂടി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാകുന്നു തമ്പാനൂരിലെ ഓട്ടോ ഡ്രൈവമാരായ സജു, മജു, വിഷ്ണു എന്നിവർ നിരവധി കേസുകളിലെ പ്രതികളും മുൻപ് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ …

നിരവധി കേസുകളിലെ പ്രതിളെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പിടികൂടി… Read More »

‘ഗാസയില്‍ പട്ടിണിയ്ക്ക് സമാനമായ സാഹചര്യം ഉണ്ട്’; നെതന്യാഹുവിൻ്റെ വാദം തള്ളി …

ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വാദത്തെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ പട്ടിണിയ്ക്ക് സമാനമായ സാഹചര്യം ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയുമാണ് ഇപ്പോള്‍ ആവശ്യം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസയിലേയ്ക്ക് വരുന്ന ഓരോ ഔൺസ് ഭക്ഷണത്തിനും അനുമതി നൽകണമെന്നും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.അമേരിക്ക ഗാസയ്ക്കായി ധാരാളം പണവും ഭക്ഷണവും നല്‍കുന്നുവെന്ന് പറഞ്ഞ ട്രംപ് മറ്റ് രാജ്യങ്ങളും സഹായങ്ങളുമായി വരുന്നതും ചൂണ്ടിക്കാണിച്ചു.ഗാസയോടുള്ള ഇസ്രയേലിന്റെ സമീപനം പുനഃപരിശോധിക്കണമെന്ന നിര്‍ദ്ദേശവും അമേരിക്കന്‍ …

‘ഗാസയില്‍ പട്ടിണിയ്ക്ക് സമാനമായ സാഹചര്യം ഉണ്ട്’; നെതന്യാഹുവിൻ്റെ വാദം തള്ളി … Read More »

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തി…

ഉജ്ജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദൻ. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്‌തമിച്ചത്.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനും നാടുവാഴിത്തത്തിനും ജന്മിത്വ – ഭൂപ്രഭുത്വ – ജാതിമേധാവിത്വ സംവിധാനങ്ങളുടെ അധികാരശക്തികൾക്കും എതിരെയുള്ള പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ആ ജീവിതം പിൽക്കാലത്ത് അമിതാധികാര – സ്വേഛാധിപത്യ വാഴ്‌ചയ്ക്കും വർഗീയ ഛിദ്രീകരണ ശക്തികൾക്കും എതിരായ പോരാട്ടത്തിൻ്റെ തലത്തിലേക്കുയർന്നു. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ച‌യില്ലാതെ പോരാടിയ ജീവിതമാണ് വി …

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തി… Read More »

ബംഗ്ലാദേശിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു; ഒരുമരണം, നിരവധിപ്പേർക്ക് പരിക്ക്…

ബംഗ്ലാദേശിൽ എയർഫോഴ്സ് വിമാനം ജനവാസമേഖലയിൽ തകർന്നുവീണ് ഒരു മരണം.വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻറ് കോളേജ് ക്യാംപസിലാണ് അപകടമുണ്ടായത്.എയർഫോഴ്സിന്റെ ട്രെയിനർ ജെറ്റ് സ്കൂൾ പരിസരത്ത് ഇടിച്ചിറങ്ങുകയായിരുന്നു. സ്കൂൾ പ്രവൃത്തി സമയത്തായിരുന്നു അപകടം. അപകടസമയത്ത് നിരവധി കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ് 7 ബിജിഐ എയർക്രാഫ്റ്റാണ് തകർന്നത്. എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ … മുതിർന്ന ഐഎഎസ് …

ബംഗ്ലാദേശിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു; ഒരുമരണം, നിരവധിപ്പേർക്ക് പരിക്ക്… Read More »

ഗാസയില്‍ പട്ടിണികിടന്ന് മരിച്ചത് 21 കുട്ടികള്‍…

ഇസ്രയേല്‍ അധിനിവേശം നടക്കുന്ന പലസ്തീനിലെ ഗാസയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങള്‍. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു. നഗരത്തിലെ മൂന്ന് ആശുപത്രികളാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ആറാഴ്ച പ്രായമുള്ള കുഞ്ഞുള്‍പ്പെടെയാണ് മരിച്ചത്.

വി എസ്സിന് തലസ്ഥാനത്തിന്റെ യാത്രാമൊഴി; തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു…

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു …

വി എസ്സിന് തലസ്ഥാനത്തിന്റെ യാത്രാമൊഴി; തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു… Read More »

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു…

ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു.തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി പി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിചേർന്നിരുന്നു.കഴിഞ്ഞ ഒരു മാസക്കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഎസ്.കാര്‍ഡിയോളജിസ്റ്റ്, …

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു… Read More »