
തമ്പാനൂർ ps പരിധിയിലെ സംഗീത കോളേജിന് സമീപത്തുള്ള KKM ഹോട്ടലിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഓട്ടോ ഡ്രൈവമാരായ സജു, മജു, ഹരിശങ്കർ എന്നിവരും സജുവിന്റെ സഹോദരൻ വിഷ്ണുവും ചേർന്ന് ബാറിൽ നാശനഷ്ടം ഉണ്ടാക്കുകയും തുടർന്ന് ടി വിവരം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ടി ആളുകളെ പിടികൂടി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാകുന്നു തമ്പാനൂരിലെ ഓട്ടോ ഡ്രൈവമാരായ സജു, മജു, വിഷ്ണു എന്നിവർ നിരവധി കേസുകളിലെ പ്രതികളും മുൻപ് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പിടികൂടി മെഡിക്കൽ പരിശോധനയ്ക്കായി ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയം ടി ആശുപത്രിയിൽ അക്രമം ഉണ്ടാക്കുകയും ചെയ്ത സംഗതി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളും കൂടാതെ ടി വിഷ്ണുവും സജുവും ചേർന്നു ഇന്നലെ രാത്രി ഫോർട്ട് ps പരിധിയിലെ തട്ടുകടയിൽ മദ്യപിച്ചു അടിപിടി ഉണ്ടാക്കുകയും വിഷ്ണു എന്നയാൾ അടുത്തിടെ തമ്പാനൂർ ps പരിധിയിലെ ശാന്തി കവാടത്തിൽ നിന്നും ഒരു മരണവുമായി ബന്ധപ്പെട്ട് പൂജപ്പുര സ്വദേശിയായ ഉണ്ണി എന്നയാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മറ്റു കവർന്ന കേസിൽ പ്രതിയായി അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ആളാണ്.

റഷ്യയിൽ വൻ ഭൂചലനം, പിന്നാലെ സുനാമി…

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ആഞ്ഞടിച്ചു. റഷ്യയുടെ കുറിൽ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരിൽസ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളിൽ കടൽനിരപ്പിൽ നിന്ന് 1 മുതൽ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളിൽ 3 മീറ്ററിൽ കൂടുതൽ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ലക്ഷ്യമിടുന്നത് നമ്മുടെ സംസ്കാരത്തെയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ പറഞ്ഞു.

ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ലക്ഷ്യമിടുന്നത് നമ്മുടെ സംസ്കാരത്തെയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ പറഞ്ഞു. ഭാരതത്തിനെതിരായി പല കാര്യങ്ങളും നടക്കുന്നു. ചില രാജ്യങ്ങളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. നമ്മളെ തകര്‍ക്കാനിവില്ലെന്ന് കരുതി വെറുതെ ഇരിക്കരുത്; എതിരായി എന്ത് ചെയ്യാമെന്നതാണ് ചിന്തിക്കേണ്ടത്. രാജീവ് മല്‍ഹോത്രയുടെ ബ്രേക്കിംഗ് ഇന്ത്യ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.രാജ്യത്തിന് വരുന്ന കുഴപ്പങ്ങള്‍ക്ക് ഭാവി തലമുറയെ കുറ്റപ്പെടുത്തരുത്; ഇപ്പോഴത്തെ തലമുറയുടെ കുറ്റമാണെന്ന് ബോധ്യമുണ്ടാകണം. നമ്മുടെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന് സംബന്ധിച്ച് നമുക്ക് ഉത്തരവാദിത്വം വേണം.സംസ്കാര സംരക്ഷണത്തിന്റെ ഉത്തരവാദിത്വം നമ്മുക്കുണ്ട്. ഇന്ത്യ വിശ്വഗുരുവാണ്; സമൂഹത്തിന്റെ സംസ്കാരിക അടിത്തറയില്‍നിന്ന് ലഭിക്കുന്ന ജ്ഞാനത്താല്‍ ലോകത്തെ നയിക്കാന്‍ ഭാരതത്തിന് കഴിയും. നിര്‍വികാരമായി ഇരിക്കേണ്ട സമയമല്ലിത്. നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്ന സംസ്കാര പാരമ്പര്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കാന്‍ കൂട്ടായ്മയായ ശ്രമങ്ങള്‍ ആവശ്യമാണ് എന്ന് ഗവര്‍ണര്‍ ആര്‍ലെക്കര്‍ പറഞ്ഞു.രാജീവ് മല്‍ഹോത്രയുടെ ഈ പുസ്തകം തെളിവുകളുടെ ഗ്രന്ഥമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തെളിവുകള്‍ നിരത്തി പുസ്തകം എഴുതുക എന്ന കടമ ഗ്രന്ഥകാരന്‍ നിര്‍വഹിച്ചു. ഇനി എന്ത് ചെയ്യണം എന്നത് വായനക്കാരന്റെ കടമയാണ്. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കണമെന്ന് ആര്‍ലെക്കര്‍ കൂട്ടിച്ചേര്‍ത്തു.
