
ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വാദത്തെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ പട്ടിണിയ്ക്ക് സമാനമായ സാഹചര്യം ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയുമാണ് ഇപ്പോള്‍ ആവശ്യം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസയിലേയ്ക്ക് വരുന്ന ഓരോ ഔൺസ് ഭക്ഷണത്തിനും അനുമതി നൽകണമെന്നും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.അമേരിക്ക ഗാസയ്ക്കായി ധാരാളം പണവും ഭക്ഷണവും നല്‍കുന്നുവെന്ന് പറഞ്ഞ ട്രംപ് മറ്റ് രാജ്യങ്ങളും സഹായങ്ങളുമായി വരുന്നതും ചൂണ്ടിക്കാണിച്ചു.ഗാസയോടുള്ള ഇസ്രയേലിന്റെ സമീപനം പുനഃപരിശോധിക്കണമെന്ന നിര്‍ദ്ദേശവും അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചു.

ജമ്മു കശ്മീരിൽ ‘ഓപ്പറേഷൻ മഹാദേവ്’…

ജമ്മു കശ്മീരിലെ ലിദ്‌വാസിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം മൂന്നു ഭീകരരെ വധിച്ചെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ‘ഓപ്പറേഷൻ മഹാദേവ്’ എന്ന് പേരിലാണ് സൈന്യം ഭീകരർക്കെതിരായ നീക്കം നടത്തുന്നത്.ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവവരത്തെ തുടർന്ന് മുൽനാർ മേഖലയിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ലിദ്‌വാസ് മേഖലയിൽ രണ്ട് റൗണ്ട് വെടിയുതിർക്കപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഭീകരർക്കായി പരിശോധന തുടരുകയാണെന്നും വാർത്താ ഏജൻസികൾ വ്യക്തമാക്കി. ‘ഓപ്പറേഷൻ മഹാദേവ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാർ കോർപ്‌സ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി അഡ്വ.പി .ഡി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു…

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി അഡ്വ. പി. ഡി സന്തോഷ്കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ബിന്ദു പുതിയ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സർക്കാർ വിജ്ഞാപനം ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ വായിച്ചു. സാംസ്കാരിക- മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.പി. എസ് പ്രശാന്ത്, അംഗം അഡ്വ. എ അജികുമാർ,മുൻ രാജ്യസഭാംഗം കെ. സോമപ്രസാദ് , മുൻ എം.എൽ എ ആർ .രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെങ്ങന്നൂർ ,മാന്നാർ സ്വദേശിയായ അഡ്വ. പി.ഡി സന്തോഷ് കുമാർ മഹാരാജാസ് കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും കോട്ടയം സ്കൂൾ ഓഫ് ലീഗൽ തോട്ട്സിൽ നിന്ന് നിയമത്തിൽ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുന്നിൽ…

ശബരിമല വിവാദം; എഡിജിപി എംആർ അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റി, ഇനി എക്‌സെെസ് കമ്മീഷണർ
എഡിജിപി എം ആർ അജിത് കുമാറിനെ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സെെസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹെെക്കോടതിയെ അറിയിക്കും
ശബരിമലയിൽ അജിത് കുമാർ ട്രാക്‌ടർ യാത്ര നടത്തിയത് വിവാദത്തിലാക്കിയിരുന്നു. സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിരുന്നു. ട്രാക്‌ടർ ചരക്ക് നീക്കത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അജിത് കുമാർ ഇത് ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ജൂലായ് മാസം ആദ്യ ആഴ്ചയാണ് സംഭവം നടന്നത്.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ ട്രാക്‌ടർ യാത്ര. പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാറാണ് സൗകര്യം ഒരുക്കിയതെന്നും ആക്ഷേപമുണ്ട്. പമ്പയിൽ സി.സി.ടി.വി ക്യാമറ പതിയാത്ത സ്ഥലത്ത് നിന്ന് ട്രാക്ടറിന്റെ പെട്ടിയിൽ കയറി ടാർപോളിൻ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങൾ ചില തീർത്ഥാടകർ മൊബൈലിൽ പകർത്തിയിരുന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ടാണ് അജിത് കുമാർ ശബരിമലയിലെത്തിയത്. സുരക്ഷ മുൻനിറുത്തി ട്രാക്ടറിൽ ക്ലീനറെപ്പോലും കയറ്റുന്നത് ശിക്ഷാർഹമാണ്.സന്നിധാനത്തെ സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണ് പുലർത്തിയിരുന്നത്. ആളുകളെ കയറ്റിയ ട്രാക്ടറുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ മാസപൂജയ്ക്കും പ്രതിഷ്ഠാചടങ്ങുകൾക്കും അദ്ദേഹം ശബരിമലയിൽ എത്തിയിരുന്നില്ല. ഇതിനിടെയാണ് വിലക്കുകൾ ലംഘിച്ച് എ.ഡി.ജി.പി യാത്ര നടത്തിയത്.
