
വയനാട് ജില്ലയിലെ ചൂരൽമല-മുണ്ടകൈയിൽ 2024 ജൂലൈ 30-ന് ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ബുധനാഴ്ച രാവിലെ 10:00 മണിക്ക് ഒരു മിനിറ്റ് മൗനാചരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്മരണിക പരിപാടി സംഘടിപ്പിച്ചത്.
നഷ്ടപ്പെട്ട യുവജീവിതങ്ങളെ ആദരിക്കുന്നതിനും സുരക്ഷ, സഹാനുഭൂതി, ഐക്യദാർഢ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ മൗനാചരണം സഹായകമായി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടന്ന മൗനാചരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, സെക്രട്ടറി കെ. വാസുകി ഐ.എ.എസ്, ഡയറക്ടർ ഷാനവാസ് എസ്. ഐ.എ.എസ് എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്നു.

വേടനെതിരെ പീഡന കേസ്
കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവ ഡോക്ടറെ പീഡിപ്പിച്ചതിനാണ് വേടനെതിരെ കേസ് എടുത്തത്. തൃക്കാക്കര പൊലീസ് ആണ് കേസ് എടുത്തത്.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുരുക്കി അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിൻ്റെ നടപടിക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി. എസ്. സുജാത ഉദ്ഘാടനം ചെയ്തു.



സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
ഊരൂട്ടുകാല സ്വദേശിനി പ്രതിഭയെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രതിഭ. പുതിയ സ്‌കൂളില്‍ പ്രവേശനം നേടിയ ശേഷം വിദ്യാര്‍ത്ഥി മനോവിഷമത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.പ്രതിഭയുടെ മരണത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഛത്തീസ്ഗഡിലെ ജയില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കേസ് പരിഗണിക്കാൻ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ കേസ്. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയാണെന്നും ദുര്‍ഗ് സെഷന്‍സ് കോടതി അറിയിച്ചു.

10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു.ഛത്തീസ്ഗഡിലെ ദുർഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന 2 പെണ്‍കുട്ടികള്‍ നിലവില്‍ സർക്കാർ സംരക്ഷണയിലാണുള്ളത്.കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്‍സ് കോടതിക്ക് സമീപം നാടകീയ രംഗങ്ങളുണ്ടായി. ബജ് റംഗദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടി. ജാമ്യഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

സ്ത്രീ പീഡകരുടെയും സ്ത്രീ വിരുദ്ധതയുടെയും സംരക്ഷകരായി എൽ ഡി എഫ് സർക്കാർ മാറിയെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.
എൽ ഡി എഫ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും എതിരെ ഐക്യമഹിളാ സംഘം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ സംരക്ഷകരെന്നു പറഞ്ഞ് വോട്ട് വാങ്ങി അധികാരത്തിൽ വന്നിട്ട് പിണറായി സർക്കാർ മൗനം പാലിച്ചു നടക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. അതീവ സുരക്ഷയുള്ള ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമി ജയിൽ ചാടുന്ന അവസ്ഥയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പിണറായി ഭരണം ചോദ്യ ചിഹ്നമായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ മഹിളാ സംഘം സംസ്ഥാന പ്രസിഡൻ്റ് സി. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എ അസീസ്, ബാബു ദിവാകരൻ, ഐക്യ മഹിളാ സംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ. സിസിലി, സംസ്ഥാന സെക്രട്ടറി എ മുംതാസ്, ജയലക്ഷ്മി, കെ. രാജി , ഇ. ലീലാമ്മ, സൂസി രാജേഷ് , പി ശ്യാമള , ഷാഹിദ ഷാനവാസ് , ഗ്രേസ് മെർലിൻ, മിനി , ആരിഫ , സുഷമ ടീച്ചർ , അമ്മിണി വർഗ്ഗീസ്, ശാരദാമ്മ , ശ്രീദേവി, സജിത ഷാജഹാൻ, അജിത ടീച്ചർ, ലൈലാ സലാഹുദ്ദീൻ, ശാന്തി വർഗ്ഗീസ്, ബീന, മഹിളാ മണി , സരസ്വതി , സൗദാമിനി എന്നിവർ സംസാരിച്ചു.
ആശാൻ സ്ക്വയറിൽ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റിനു മുന്നിൽ എത്തി ധർണ്ണ നടത്തിയത്.
