EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മൃഗശാലയിൽ സന്ദർശകർക്കായി രണ്ട് ബാറ്ററി വാഹനങ്ങളുടെ ഫ്ലാ​ഗ്ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു…

മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയ രണ്ട് ബാറ്ററി വാഹനങ്ങളുടെ ഫ്ലാ​ഗ്ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ഇതോടെ അഞ്ച് ബാറ്ററി വാഹനങ്ങളായി. 10,40,000 രൂപയാണ്‌ ഇവയുടെ വില. സന്ദർശകരിലെ പ്രായമായവർക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഇത് ഉപകാരപ്പെടും. രണ്ട് വാഹനം ജൂണിൽ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഒരാൾക്ക് 60 രൂപയാണ് നിരക്ക്.

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; വേഗം 130 കിലോ മീറ്ററാക്കി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി…

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുന്ന ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപോര്‍ട്ട്. കാസര്‍കോട്ടേക്ക് സര്‍വീസ് നീട്ടണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. പാളങ്ങളുടെ നവീകരണം രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോ മീറ്ററും രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 130 കിലോ മീറ്ററുമായിരിക്കും വേഗം. തുടക്കത്തില്‍ 70 കിലോ മീറ്റര്‍ മുതല്‍ 110 കിലോ …

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; വേഗം 130 കിലോ മീറ്ററാക്കി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി… Read More »

ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന്,എൻഐഎ ഏറ്റുവാങ്ങി തുടരന്വേഷണം…

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾക്കും തുടക്കമിടും. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഉളളത്. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി.എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം …

ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന്,എൻഐഎ ഏറ്റുവാങ്ങി തുടരന്വേഷണം… Read More »

പെരുമ്പാവൂരിൽ വൻ തീപിടിത്തം, കോടികളുടെ നഷ്ടം…

എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ കയർ ഫാക്ടറി തീപിടിച്ച് കത്തി നശിച്ചു. കയ‌റുത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തി നശിച്ചത്. കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കാക്കുന്നു. അഗ്നിശമനസേന മണിക്കൂറുകൾ പണിപ്പെട്ട് തീയണച്ചു. ഇന്നലെ തിരുവനന്തപുരത്തും വൻ തീപിടിത്തമുണ്ടായി. നിരവധി കടകൾ കത്തി നശിച്ചു.

സ്‌ഫോടനം; ജപ്പാന്‍ പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍

ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കിടെ സ്‌ഫോടനം. പടിഞ്ഞാറന്‍ ജപ്പാനിലെ വാകയാമയിലെ ഒരു തുറമുഖ പ്രദേശത്ത് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.പ്രധാനമന്ത്രി സുരക്ഷിതനാണെന്നും ഒരാള്‍ പിടിയിലായതായും അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ബലമായി പിടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൈപ്പിന് സമാനമായ വസ്തു പ്രധാനമന്ത്രിക്ക് നേരെ വലിച്ചെറിയുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് സമാനമായ ശബ്ദമാണ് കേള്‍ക്കാനായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒൻപത് മണിക്കൂർ ചോദ്യം ചെയ്തശേഷം സിബിഐ കെജരിവാളിനെ വി‌ട്ടയച്ചു…

മദ്യ നയക്കേസിൽ അരവിന്ദ് കെജരിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കെജരിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാർ അറിയിച്ചു. ഡൽഹി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവർണർ നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.പഞ്ചാബ് …

ഒൻപത് മണിക്കൂർ ചോദ്യം ചെയ്തശേഷം സിബിഐ കെജരിവാളിനെ വി‌ട്ടയച്ചു… Read More »

പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം, മോദി സർക്കാരിന് : മുൻ കരസേന മേധാവി…

പുൽവാമ ഭീകരാക്രമണത്തിൽ അന്നത്തെ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുൻ കരസേനാ മേധാവിയും രംഗത്ത്പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി പറഞ്ഞു. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗ്ഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി ദി …

പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം, മോദി സർക്കാരിന് : മുൻ കരസേന മേധാവി… Read More »

ഉമേഷ് പാല്‍ വധക്കേസ് പ്രതി ആതിഖ് അഹ്‌മദും സഹോദരനും വെടിയേറ്റ് മരിച്ചു…

മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് മരിച്ചു. ഇരുവരെയും വൈദ്യചികിത്സയ്ക്കായി പ്രയാഗ്രാജ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുന്‍ എംപി കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ ആതിഖിനും അഷ്‌റഫിനും നേരെ വെടിയുതിര്‍ത്തതായി മാധ്യമ വൃത്തങ്ങള്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവരാണ് ആതിഖിനെ വെടിവെച്ചത്. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കീഴടങ്ങി. മൂന്ന് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ …

ഉമേഷ് പാല്‍ വധക്കേസ് പ്രതി ആതിഖ് അഹ്‌മദും സഹോദരനും വെടിയേറ്റ് മരിച്ചു… Read More »

ഐആര്‍എസ് ക്ലാസിഫിക്കേഷനിലുള്ളഎന്ന് തിരുത്ത്…

കേരളത്തില്‍ ആദ്യത്തെ അനുഭവം; ആഢംബര കപ്പല്‍ ‘ക്ലാസിക് ഇംപീരിയൽ’ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു.വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. കേരളത്തിലെ ആദ്യത്തെ അനുഭവമാണിത്. പല ഘട്ടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറിയാറുണ്ടെന്നും വളരെ മികച്ച രീതിയില്‍ സമര്‍പ്പണത്തോടെയാണ് കപ്പല്‍നിര്‍മ്മാണം പുരോഗമിച്ചതെന്നും മന്ത്രി പറഞ്ഞു. ക്ലാസിക് ഇംപീരിയൽ നിര്‍മ്മിക്കുന്ന നിഷിജിത്ത് കെ. ജോണിനെ മന്ത്രി അഭിനന്ദിച്ചു .ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ് …

ഐആര്‍എസ് ക്ലാസിഫിക്കേഷനിലുള്ളഎന്ന് തിരുത്ത്… Read More »

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് വിഷു…

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തില്‍ കണിക്കൊന്നയും കണനെയും കണ്ണിവെള്ളരിയും കൊണ്ടു ഒരുക്കിയ വിഷുക്കണിയിലേക്ക് രാവിലെ മലയാളികള്‍ കണ്‍തുറന്നു.കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും കൊന്നപ്പൂവും വെള്ളരിയും മാങ്ങയും ധാന്യങ്ങളുമായി ഒരുക്കുന്ന കണി ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയാണ്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.