വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റ് കടന്നു…
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. വ്യാഴാഴ്‌ച 100.3 ദശലക്ഷം യൂണിറ്റിൽ എത്തി. ഉയർന്ന ആവശ്യകതയുള്ള സമയത്തിലെ (പീക്ക് ഡിമാൻഡ്) ഉപയോഗവും റെക്കോഡിലെത്തി. 4903 മെഗാവാട്ടാണ് ഉപയോഗം. 2022 ഏപ്രിൽ 28ലെ 92.88 ദശലക്ഷം യൂണിറ്റായിരുന്നു നേരത്തെയുള്ള റെക്കോഡ്. ചൊവ്വാഴ്‌ച ഇത് മറികടന്ന് 95.61 ദശലക്ഷം യൂണിറ്റായി. ബുധൻ പിന്നെയും വർധിച്ച് 98.45ൽ എത്തി. പീക്ക് ഡിമാൻഡിൽ മുൻവർഷം 4385 മെഗാവാട്ടിലെത്തിയത് റെക്കോഡായിരുന്നു.