EN24TV

pathanamthitta news

ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; 301 കോളനിയിലെ വീട് തകർത്തു…

ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ വി ജെ ജോർജിന്റെ വീടാണ് തകർത്തത്. വീട്ടില്‍ ആള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വീടിന്റെ അടുക്കളയും വീടിനോട് ചേര്‍ന്ന ചായ്പ്പും തകര്‍ത്തു. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു.

കര്‍ണാടകയിലെ പശുക്കൊല: മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍…

കര്‍ണാടക രാമനഗരയില്‍ പശുക്കടത്ത് ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍. ഇദ്‌രീസ് പാഷ വധക്കേസിലെ മുഖ്യപ്രതി പുനീത് കേരഹള്ളിയെയും കൂട്ടാളികളെയുമാണ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് രാമനഗര പോലിസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി സ്ഥിരീകരിച്ചു. ഇയാള്‍ ഒളിവില്‍ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. കന്നുകാലികളെ കടത്തിയതിന് ഇദ് രീസ് പാഷയെ കൊലപ്പെടുത്തുകയും കൂട്ടാളികളായ സയ്യിദ് സഹീറിനെയും ഇര്‍ഫാനെയും ആക്രമിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. മാര്‍ച്ച് 31ന് പുനീതിന്റെ നേതൃത്വത്തിലുള്ള …

കര്‍ണാടകയിലെ പശുക്കൊല: മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍… Read More »

ഉല്‍സവസ്ഥലത്ത് യൂനിഫോമണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തു; എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍…

ഉല്‍സവാഘോഷത്തില്‍ ഡ്യൂട്ടിക്കിടെ യൂനിഫോം അണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തതിന് എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ എഎസ്‌ഐ കെ പി ഷാജിയെയാണ് ജില്ലാ പോലിസ് മേധാവി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞദിവസം പൂപ്പാറയിലെ ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെയാണ് മദ്യപിച്ചെത്തിയ എഎസ്‌ഐ നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. പൂപ്പാറ ടൗണിലെ മാരിയമ്മന്‍ കോവിലിലെ ഉല്‍സവത്തിന് ഡ്യൂട്ടിക്കെത്തിയതായിരുന്നു എഎസ്‌ഐ. ഇതിനിടെ, തമിഴ് പാട്ട് കേട്ടതോടെ ജനക്കൂട്ടത്തിന് മുന്നില്‍വച്ച് പോലിസ് യൂനിഫോണില്‍ എഎസ്‌ഐ നൃത്തംചെയ്യുകയായിരുന്നു. മതിമറന്ന് നൃത്തം ചെയ്ത …

ഉല്‍സവസ്ഥലത്ത് യൂനിഫോമണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തു; എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍… Read More »

അനില്‍ ആന്റണി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു…

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ  സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്ന അനിൽ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെയാണ് ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞത്.

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവ്…

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണമെന്നും പറയുന്നു. പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി.പറമ്പിക്കുളം എന്തുകൊണ്ട് ശുപാർശ ചെയ്തു എന്നും പെരിയാർ ടൈഗർ റിസർവ് പററില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതിയില്ലെയെന്നും ചോദിച്ച കോടതി മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കുമെന്നും ചോദിച്ചു. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് …

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവ്… Read More »