
കോടതി വിധിക്കെതിരേ രാഹുൽ ഗാന്ധി അപ്പീൽ പോകുന്നുണ്ട്. അതിൽ വിധി അനുകൂലമായാൽ അദ്ദേഹത്തിന് എംപി സ്ഥാനം തിരികെ ലഭിക്കും. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് അനുചിതമാകുമെന്ന് നിയമ വിദഗ്ധർ പറയുന്നു. തന്നെയുമല്ല, ഒരു വർഷത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതും വയനാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തടസമാകും. എന്നാൽ നിയമങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽപ്പറത്തി രാഹുൽ ഗാന്ധിയെ പുറത്താക്കാൻ തിടുക്കപ്പെട്ടു നടത്തിയ നീക്കങ്ങളെല്ലാം അതേ പചി തുടരാനാണ് ബിജെപിയുടെ നീക്കം. നരേന്ദര മോദിക്കെതിരേ പാർലമെന്റിൽ രാഹുൽ ഗാന്ധി ഉയർത്തിയ ശബ്ദമെല്ലാം മോദിയെ അസ്വസ്ഥനാക്കുന്നു. എതിർശബ്ദങ്ങൾ ഇല്ലാതാക്കാനാണ് രാഹുലിനെ പുറത്താക്കിയത്. തുടർ നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ബിജെപി പാർലമെന്റ് സെക്രട്ടറി ജനറലിനു നിർദേശം നൽകിയിട്ടുണ്ട്.എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയുെ ഔദ്യോഗിക വസതി പിൻവലിക്കാൻ കേന്ദ്ര സർക്കാരും തിടുക്കപ്പെട്ടു കഴിഞ്ഞു. ഒരു മാസത്തിനകം വീടൊഴിയാൻ നോട്ടീസ് നൽകും. കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽഗാന്ധി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. അതേ സമയം സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം തുടരും.