pathanamthitta news
ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും…
കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടന യുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പ് പ്ലാനിങ് ബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് ഇന്ന് വൈകിട്ട് 3.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴിൽ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക …
ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും… Read More »
മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചായി ഉണ്ടാകുന്ന തീപിടിത്തം ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പ്രതിപക്ഷം അഴിമതിയെക്കുറിച്ചു പറയുമ്പോൾ തീപിടിത്തമുണ്ടാകുന്നതും സെക്രട്ടേറിയറ്റിൽ ഇടിമിന്നലേല്ക്കുന്നതും ക്യാമറ കേടാവുന്നതും പതിവാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇത് സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തെ മരുന്ന് പർച്ചേസ് അഴിമതിയിൽ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെയാണ്മെഡിക്കൽ സർവീസസ് കോർപറേഷൻ കൊല്ലം ഗോഡൗണിൽ തീപിടിച്ചത്. പിന്നാലെ കോർപ്പറേഷൻ തിരുവനന്തപുരത്തെ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണ്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് കത്തി നശിച്ചത്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. 2014-ൽ കാലാവധി കഴിഞ്ഞ …
സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്ക്…
സിവിൽ സർവീസ് പരീക്ഷാ ഫലം യുപിഎസ്സി പ്രസിദ്ധീകരിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. പാലാ സ്വദേശിനി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി.സിവിൽ സർവീസ് പാസായ 933 പേരുടെ പട്ടികയാണ് ഇത്തവണ യുപിഎസ്‌സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ നിന്നും 345 പേരാണ് യോഗ്യത നേടിയത്. ഒബിസി വിഭാഗത്തിൽ നിന്നും 263 പേരും എസ് സി വിഭാഗത്തിൽ നിന്നും …
സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്ക്… Read More »
തുമ്പ കിൻഫ്ര പാർക്കിൽ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം…
തുമ്പ കിൻഫ്ര പാർക്കിൽ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൻ്റെ ചുമർ ഇടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയർമാൻ ജെഎസ് രഞ്ജിത്താണ് മരിച്ചത്. തീ പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഇന്ന് പുലർച്ചെ ഏകദേശം 1.30 ക്ക് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ആ സമയത്ത് സുരക്ഷാ ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് നിഗമനം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. സിറ്റിപോലീസ് …
ആർആർആർ സിനിമയിലെ ഗവർണർ; ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു…
ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ (58) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയുമായിരുന്നു. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ വോള്‍സ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റേ സ്റ്റീവന്‍സണ്‍. ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ രാജമൗലി നടന് ആദരാഞ്ജലി അർപ്പിച്ചു.
റയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും…
ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‍രഥ് എന്നിവ പൂർണമായും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
ഗേറ്റ് അടച്ചത് ഞാനല്ല, തുറക്കേണ്ടെന്ന് പറഞ്ഞു; കുട്ടികളുടെ ദുരിതമറിഞ്ഞാണ് തുറന്നത്: ശ്രീനിജിന്‍…
കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്‌ഷന്‍ ട്രയല്‍സ് തടഞ്ഞതിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി.ശ്രീനിജിന്‍. കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസില്‍ അറിയിച്ചില്ലെന്ന് ശ്രീനിജിൻ വ്യക്തമാക്കി.ജില്ലാ സ്പോർട്സ് കൗൺസില്‍ പ്രസിഡന്റെന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു.സിലക്ഷൻ ട്രയൽസ് നടക്കേണ്ട സ്കൂളിന്റെ ഗേറ്റ് അടച്ചത് താനല്ലെന്നും, തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീനിജിൻ വിശദീകരിച്ചു. കുട്ടികൾ ദുരിതത്തിലായെന്ന വാർത്ത കണ്ടാണ് ഗേറ്റ് തുറക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം …