EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

വിനായകൻ ഹാജരായില്ല, ചോദ്യം ചെയ്യാൻ പൊലീസ്, നടപടിക്ക് സിനിമ സംഘടനകൾ…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. ഇന്നു രാവിലെ ചോദ്യം ചെയ്യലിന് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്നാണ് അറസ്റ്റിനെ കുറിച്ച് പൊലീസ് ആലോചിക്കുന്നത്. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് വിനായകനു മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്താലും സ്റ്റേഷൻ ജാമ്യത്തിൽ പോകാനാകും. അതിനിടെ വിനായകനെതിരേ നടപടിക്കൊരുങ്ങുകയാണ് വിവിധ ചലച്ചിത്ര സംഘടനകൾ. ഇയാളെ സിനിമയിൽ നിന്ന് തൽക്കാലത്തേക്കു മാറ്റി …

വിനായകൻ ഹാജരായില്ല, ചോദ്യം ചെയ്യാൻ പൊലീസ്, നടപടിക്ക് സിനിമ സംഘടനകൾ… Read More »

അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം; ഭര്‍ത്തൃവീട്ടുകാരുടെ ശാരീരിക പീഡനങ്ങളെ തുടര്‍ന്ന്

വെണ്ണിയോട് പാത്തിക്കല്‍ കടവ് പാലത്തില്‍ നിന്ന് കഴിഞ്ഞ 13നു കുഞ്ഞുമായി പുഴയില്‍ ചാടി അമ്മയും കുഞ്ഞും മരിച്ചതിനിടയാക്കിയതു ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനമെന്നു മരിച്ച യുവതിയുടെ മാതാപിതാക്കളുടെ പരാതി. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകള്‍ ദര്‍ശനയും (32), മകള്‍ 5 വയസ്സുകാരി ദക്ഷയുമാണു മരിച്ചത്. ദര്‍ശനയുടെ ഭര്‍ത്താവ് വെണ്ണിയോട് അനന്തഗിരിയില്‍ ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്‌മില, സഹോദരി ആശ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്നാണു വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും ആരോപണം.13നു വൈകിട്ട് 3 മണിയോടെയാണു കീടനാശിനി കഴിച്ചതിനു …

അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം; ഭര്‍ത്തൃവീട്ടുകാരുടെ ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് Read More »

മണിപ്പൂരിലെ ക്രൂരത: നാലുപേര്‍ അറസ്റ്റില്‍; കൂറ്റന്‍ പ്രതിഷേധം…

മണിപ്പൂരില്‍ രണ്ട് കുക്കി ക്രൈസ്തവ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിഷേധം കനത്തതോടെ നാലുപേരെ അറസ്റ്റ് ചെയ്തു. അക്രമികളില്‍ ഒരാളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതിനിടെ, കേസിലെ മുഖ്യപ്രതിയുടെ വീടിന് ജനക്കൂട്ടം തീയിട്ടതായും റിപോര്‍ട്ടുകളുണ്ട്. തൗബല്‍ ജില്ലയിലെ ഹുയിരേം ഹെരാദാസ് സിങ് എന്ന 32 കാരന്റെ വീടിനാണ് തീയിട്ടതെന്നാണ് റിപോര്‍ട്ട്. സ്ത്രീകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളിലെ പച്ച ടീഷര്‍ട്ട് ധരിച്ചതില്‍ …

മണിപ്പൂരിലെ ക്രൂരത: നാലുപേര്‍ അറസ്റ്റില്‍; കൂറ്റന്‍ പ്രതിഷേധം… Read More »

ഉമ്മൻചാണ്ടിയുടെ അവസാനയാത്ര പുതുപ്പള്ളിയുടെ മണ്ണിൽ…

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്. കഴിഞ്ഞ 79 വർഷമായി ഓരോ ആഴ്ചയിലും മുടങ്ങാതെയെത്തിയ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ ഇടയാന്മാരുടെ കുഴിമാടങ്ങൾക്കരികെ, വിശുദ്ധന്റെ പരിശുദ്ധിയോടെ ഉമ്മൻ ചാണ്ടി ഖബറടങ്ങി. എന്നും ജനങ്ങൾക്കിടയിൽ മാത്രം ഉറങ്ങി ശീലമുള്ള ഉമ്മൻ ചാണ്ടി ഇതാദ്യമായി തനിച്ചുറങ്ങി.പള്ളിയിലും മുറ്റത്തും കോട്ടയം മുതലുള്ള രാജ വീഥികളും തിങ്ങിനിറഞ്ഞു നിന്ന ജന ലക്ഷങ്ങളുടെ ഹൃദയം നുറുങ്ങുന്ന തേങ്ങലുകളും നിസ്വനങ്ങളും കേട്ട് , ആരും അടുത്തില്ലാതെ അവരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി സാർ …

ഉമ്മൻചാണ്ടിയുടെ അവസാനയാത്ര പുതുപ്പള്ളിയുടെ മണ്ണിൽ… Read More »

ഗവര്‍ണറും ഇ.ഡിയും നടത്തുന്നത് ഡി.എം.കെക്ക് അനുകൂല പ്രചാരണം: പരിഹസിച്ച് സ്റ്റാലിന്‍…

തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ ഔദ്യോഗിക വസതിയില്‍ ഇഡി നടത്തുന്ന റെയ്ഡില്‍ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എത്തിയപ്പോഴാണ് സ്റ്റാലിന്റെ പ്രതികരണം. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍.വി രവി ഡിഎംകെക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും ഇഡി അതില്‍ പങ്കുചേര്‍ന്നത് ഞങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്. ഡിഎംകെക്ക് ഇതിനെ നേരിടാനറിയാം. ഒന്നിനെയും …

ഗവര്‍ണറും ഇ.ഡിയും നടത്തുന്നത് ഡി.എം.കെക്ക് അനുകൂല പ്രചാരണം: പരിഹസിച്ച് സ്റ്റാലിന്‍… Read More »

മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; കേരളത്തിലേക്ക് മടങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കി…

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാന്‍ സുപ്രീം കോടതി അനുവാദം നല്‍കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.മഅദനിക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി …

മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; കേരളത്തിലേക്ക് മടങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കി… Read More »

കെ എം ബഷീറിന്റെ മരണം; ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ…

മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന വിധിക്കെതിരെയാണ് ശ്രീറാം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.  നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് അപ്പീൽ.അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പ്രകാരം ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നു. അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും …

കെ എം ബഷീറിന്റെ മരണം; ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ… Read More »

മറുനാടൻ മലയാളി ഓഫീസ്‌ പൂട്ടണം; നോട്ടീസ്‌ നൽകി തിരുവനന്തപുരം നഗരസഭ…

മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫിസ് പൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നൽകി. ഇതുവരെ ലൈസൻസ് എടുത്തിട്ടില്ലെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.ഏഴ് ദിവസത്തിനകം ഓഫീസിലെ പ്രവർത്തനം നിർത്തി രേഖാമൂലം അറിയിക്കണമെന്നും അല്ലാത്തപക്ഷം നഗരസഭ അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പുണ്ട്. പട്ടത്തെ ഫ്ലാറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മറുനാടന്‍ മലയാളിയുടെ വിശദീകരണം തള്ളിയാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്.

നാളെ മുതല്‍ അടുത്ത നാല് ദിവസം വ്യാപക മഴ സാധ്യതയെന്ന്, കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…

കേരളത്തിൽ നാളെ മുതല്‍ അടുത്ത നാല് ദിവസം വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ബുധനാഴ്ച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള – …

നാളെ മുതല്‍ അടുത്ത നാല് ദിവസം വ്യാപക മഴ സാധ്യതയെന്ന്, കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്… Read More »

പീഡന കേസ് അട്ടിമറിക്കാൻ സിപിഎം മുൻ എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി…

തിരുവമ്പാടിയിലെ മുൻ സിപിഎം എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പാർട്ടി കമ്മിഷൻ. പെണ്ണ് കേസിലെ പ്രതിയെ രക്ഷിക്കാൻ 25 ലക്ഷം രൂപ കൈപ്പറ്റി എന്നതടക്കം അതീവ ​ഗുരുതരമായ കുറ്റങ്ങളാണ് ജോർജിനെതിരേ കണ്ടെത്തിയിരിക്കുന്നത്. സ്വന്തം വീട് നിർമിക്കാൻ ക്വാറി ഉടമകളിൽ നിന്ന് വലിയ തോതിൽ സഹായം തേടിയെന്നും കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ജോർജ് തോമസനെതിരേ കോൺ​ഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതണ് പാർട്ടി നടത്തിയ അന്വേഷണത്തിലും പുറത്തു വരുന്നത്.പീഡല കേസ് അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ തെളിവ് പുറത്ത് വന്നാൽ ക്രിമിനൽ …

പീഡന കേസ് അട്ടിമറിക്കാൻ സിപിഎം മുൻ എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി… Read More »