EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

മണിപ്പൂരിന് സഹായവുമായി തമിഴ്‌നാട്; 10 കോടി രൂപയുടെ ആവശ്യസാധനങ്ങൾ അയക്കും…

കലാപ ബാധിത പ്രദേശമായ മണിപ്പൂരിന് സഹായവുമായി തമിഴ്‌നാട്.10 കോടി രൂപയുടെ ആവശ്യ സാധനങ്ങൾ അയക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. മണിപ്പൂർ മുഖ്യമന്ത്രി അനുവദിച്ചാൽ സഹായം നൽകാമെന്ന് എം കെ സ്റ്റാലിൻ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് അയച്ച കത്തിൽ വ്യക്തമാക്കി.സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് സഹായങ്ങൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ സമ്മതം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംകെ സ്റ്റാലിൻ മണിപ്പൂർ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.മണിപ്പൂരിൽ 50,000-ത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.ഇവർക്ക് ടാർപോളിൻ ഷീറ്റുകൾ, ബെഡ്ഷീറ്റുകൾ, …

മണിപ്പൂരിന് സഹായവുമായി തമിഴ്‌നാട്; 10 കോടി രൂപയുടെ ആവശ്യസാധനങ്ങൾ അയക്കും… Read More »

മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച ആഗസ്ത് എട്ടിന്…

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്ത്യ ലോക്‌സഭയില്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്‍മേല്‍ ആഗസ്ത് എട്ടിന് ചര്‍ച്ച ആരംഭിക്കും. 10നായിരിക്കും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി നല്‍കുക. കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി ഉപനേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. തെലങ്കാനയില്‍ നിന്നുള്ള ബിആര്‍എസ് എംപിയും പ്രത്യേകമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. അവിശ്വാസ നോട്ടീസിന് സ്പീക്കര്‍ ഓം …

മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച ആഗസ്ത് എട്ടിന്… Read More »

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവര്‍ണറും ആന്‍ഡമാനില്‍ ലഫ്. ഗവര്‍ണറുമായിരുന്നു.കേരളത്തില്‍ മൂന്നു തവണ മന്ത്രിയായി. 2 തവണ എംപിയും 5 തവണ എംഎല്‍എയുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തില്‍ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു. ആന്‍ഡമാനിലും മിസോറാമിലും തൃപുരയിലും ഗവര്‍ണറായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായി, കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടു തൊഴിലാളി നിയമത്തിനും രൂപം നല്‍കി. 1928 …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു… Read More »

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐ.ജി ലക്ഷ്മണ്‍…

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐജി ജി ലക്ഷ്മണ്‍.സംസ്ഥാനത്തെ സാമ്പത്തിക തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ഇടനിലക്കാരാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ തന്നെ കുറ്റവിമുക്തന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉള്ളത്.മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കാത്ത ഒരു ശക്തി സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തീക തര്‍ക്കങ്ങളില്‍ ഇടപെടുന്നു. കോടതി വ്യവഹാരങ്ങളില്‍ ഉള്‍പെട്ട സാമ്പത്തീക തര്‍ക്കങ്ങളില്‍ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്. മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവര്‍ത്തിക്കുന്ന ഇതേ …

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐ.ജി ലക്ഷ്മണ്‍… Read More »

കാറപകടം: സുരാജ് വെഞ്ഞാറമൂടിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് കേസ്, ഇന്ന് ഹാജരാവണം…

അലക്ഷ്യമായി വാഹനം ഓടിച്ചതിന് സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. ശനിയാഴ്ച അര്‍ദ്ധരാത്രി പാലാരിവട്ടത്ത് അദ്ദേഹം സഞ്ചരിച്ച കാര്‍ ഒരു ബൈക്കില്‍ ഇടിച്ചിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശി ശരത്തിന് പരിക്കേറ്റിരുന്നു.അലക്ഷ്യമായി വാഹനമോടിച്ചു എന്നതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു…

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു.തിരുവനന്തപുരം ചെമ്പകമംഗലത്താണ് സംഭവം. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം ഒഴിവാക്കി.രാവിലെ എട്ട് മണിയോടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ചെമ്പകമംഗലത്തിന് സമീപം ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി.

‘ഇന്ത്യ’ എം.പിമാര്‍ നാളെയും മറ്റന്നാളും മണിപ്പൂരില്‍: കേരളത്തില്‍ നിന്ന് 4 പേര്‍…

കലാപം രൂക്ഷമായ മണിപ്പൂരില്‍ സമാധാന സാന്ത്വന സന്ദേശവുമായി പ്രതിപക്ഷ മുന്നണിയായ ഇന്ത്യ.16 പാര്‍ട്ടികളുടെ നേതാക്കള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. കേരളത്തില്‍ നിന്ന് മുസ്ലിം ലീഗ്,സിപിഎം, സിപിഐ, ആര്‍ എസ് പി തുടങ്ങിയവരുടെ എംപിമാര്‍ ഉണ്ട്. മുസ്ലിംലീഗിനെ പ്രതിനിധീകരിച്ചുകൊണ്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും, ആര്‍എസ്പിക്ക് വേണ്ടി എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും സിപിഎം, സിപിഐ എന്നിവര്‍ക്ക് വേണ്ടി എ.എ റഹീം എംപിയും പി സന്തോഷ് കുമാര്‍ എംപിയും പോകുന്നുണ്ട്.മൂന്നുമാസമായിട്ട് തുടരുന്ന സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേരിട്ട് കാണാനും …

‘ഇന്ത്യ’ എം.പിമാര്‍ നാളെയും മറ്റന്നാളും മണിപ്പൂരില്‍: കേരളത്തില്‍ നിന്ന് 4 പേര്‍… Read More »

ഏകസിവില്‍കോഡ്; നിയമനിര്‍മാണത്തിനും പ്രമേയങ്ങള്‍ക്കും സഭയില്‍…

ഏകസിവില്‍കോഡ് സംബന്ധിച്ച് നിയമനിര്‍മാണത്തിനും പ്രമേയങ്ങള്‍ക്കും സഭയില്‍ അനുമതി നല്‍കരുതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം. പി. അബ്ദുസ്സമദ് സമദാനി എം.പി എന്നിവര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.സഭയില്‍ ഇത്തരത്തില്‍ നടക്കുന്ന നീക്കം രാജ്യത്ത് മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളെ ഹനിക്കുന്നതുമായിരിക്കും.ഇത് രാജ്യത്ത് ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്നും എം.പിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഡ്രൈവിങിനിടെ ഹൃദയം നിലച്ചു; കുരുന്നു ജീവനുകള്‍ സുരക്ഷിതമാക്കി…

ഓട്ടോ റിക്ഷ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായപ്പോള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കി ഡ്രൈവറുടെ മരണം. വേദന കൊണ്ട് പിടഞ്ഞസമയം വാഹനം മതിലില്‍ ഇടിച്ചുനിര്‍ത്തിയാണ് നിക്സന്‍ ജയിംസ് എന്ന ഡ്രൈവര്‍ കുട്ടികളെ രക്ഷിച്ചത്. മരണം അരികിലെത്തിയപ്പോള്‍ വാഹനത്തില്‍ നിക്സന്‍ സുരക്ഷിതമാക്കിയ അഞ്ച് കുട്ടികള്‍ ഉണ്ടായിരുന്നു. വെളളിയാഴ്ച വൈകിട്ട് നാലരയോടെ തലശ്ശേരിയിലെ സാന്‍ജോസ് സ്‌കൂളില്‍ നിന്ന് പത്ത് കുട്ടികളുമായാണ് നിക്സന്റെ പതിവ് യാത്ര തുടങ്ങിയത്. അഞ്ച് പേരെ ഇറക്കി, ഗോപാല്‍ പേട്ടയിലെ ഇടറോഡിലേക്ക് കയറിയ ഉടന്‍ ഹൃദയാഘാതമുണ്ടായി. അതേസമയം കുട്ടികള്‍ ഉച്ചത്തില്‍ കരയാന്‍ …

ഡ്രൈവിങിനിടെ ഹൃദയം നിലച്ചു; കുരുന്നു ജീവനുകള്‍ സുരക്ഷിതമാക്കി… Read More »