EN24TV

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധനബോട്ട് തലകീഴായി മറിഞ്ഞു; രണ്ട് പേരെ രക്ഷപ്പെടുത്തി…

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. 20 പേരടങ്ങുന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പോലിസും ഉള്‍പ്പെടുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇന്നലെ മുതലപ്പൊഴിയില്‍ ഡ്രഡ്ജിംഗ് ആരംഭിച്ചിരുന്നെങ്കിലും ക്രെയിന്റെ വടം പൊട്ടിപോകുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *