EN24TV

ഏകസിവില്‍കോഡ്; നിയമനിര്‍മാണത്തിനും പ്രമേയങ്ങള്‍ക്കും സഭയില്‍…

ഏകസിവില്‍കോഡ് സംബന്ധിച്ച് നിയമനിര്‍മാണത്തിനും പ്രമേയങ്ങള്‍ക്കും സഭയില്‍ അനുമതി നല്‍കരുതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം. പി. അബ്ദുസ്സമദ് സമദാനി എം.പി എന്നിവര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.സഭയില്‍ ഇത്തരത്തില്‍ നടക്കുന്ന നീക്കം രാജ്യത്ത് മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളെ ഹനിക്കുന്നതുമായിരിക്കും.ഇത് രാജ്യത്ത് ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്നും എം.പിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *