EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

അപകീര്‍ത്തികരമായ പരാമര്‍ശം; ട്രംപിന് പതിനായിരം ഡോളര്‍ പിഴ…

കോടതി ജീവനക്കാര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന് വിചാരണ കോടതി ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ 10,000 ഡോളര്‍ പിഴ ചുമത്തി. കോടതിക്കു പുറത്ത് ജീവനക്കാരെ വിമര്‍ശിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഉത്തരവ് ട്രംപ് ലഘിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.ഡ്ജിക്ക് തൊട്ടരികെ ഇരിക്കുന്ന വളരെ പക്ഷപാതിയായ ഒരാളെന്ന് ജഡ്ജിയുടെ പ്രിന്‍സിപ്പല്‍ ക്ലര്‍ക്കിനെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. വിചാരണയില്‍ പങ്കെടുക്കുന്ന ഒരാളും തന്റെ സ്റ്റാഫിനെക്കുറിച്ച് പരസ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്ന് എന്‍ഗോറോണ്‍ ഉത്തരവിട്ടിരുന്നെങ്കിലും ട്രംപ് …

അപകീര്‍ത്തികരമായ പരാമര്‍ശം; ട്രംപിന് പതിനായിരം ഡോളര്‍ പിഴ… Read More »

അനന്തപുരി അണിഞ്ഞൊരുങ്ങുന്നു, മലയാളത്തിന്റെ മഹോത്സവത്തിനായി…

* വേദികളിലെ നിർമാണപ്രവർത്തനങ്ങൾ തകൃതി മലയാളത്തിന്റെ മഹോത്സവമായ കേരളീയത്തിനായി അനന്തപുരി അണിഞ്ഞൊരുങ്ങുന്നു. പ്രധാനവേദികളിൽ നിർമാണ പ്രവർത്തനങ്ങൾ തകൃതി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയമാണു കേരളീയത്തിന്റെ മുഖ്യവേദിയാകുന്നത്. 5,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന ഇവിടെയാണ് ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്കും മെഗാ ഷോ അടക്കമുള്ള പ്രധാനകലാപരിപാടികൾക്കും വേദിയൊരുങ്ങുന്നത്. കനകക്കുന്ന്, ടാഗോർ തിയേറ്റർ, യൂണിവേഴ്‌സിറ്റി കോളജ്, പുത്തരിക്കണ്ടം മൈതാനം, എൽ.എം.എസ്. കോമ്പൗണ്ട്, മാനവീയം വീഥി എന്നിവയാണു കേരളീയത്തിന്റെ മറ്റു പ്രധാന വേദികൾ. സെമിനാറുകൾ, എക്‌സിബിഷനുകൾ, വ്യവസായമേളകൾ, കലാപരിപാടികൾ, ഭക്ഷ്യമേള, കലാസന്ധ്യകൾ തുടങ്ങിയ ഇനങ്ങൾ ഇവിടങ്ങളിലാണു …

അനന്തപുരി അണിഞ്ഞൊരുങ്ങുന്നു, മലയാളത്തിന്റെ മഹോത്സവത്തിനായി… Read More »

തരൂരിന്റെ പരാമര്‍ശനത്തിനെതിരേ അണികള്‍ക്ക് ഇടയില്‍ അമര്‍ഷമുണ്ട്…

ഹമാസിനെ ഭീകരവാദികളെന്ന വിശേഷിപ്പിച്ച എം പി ശശി തരൂരിന്റെ പ്രസംഗം വിവാദമാവുന്നു. ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളന റാലിയിലാണ് തരൂര്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത്. തരൂരിന്റെ പരാമര്‍ശനത്തിനെതിരേ അണികള്‍ക്ക് ഇടയില്‍ അമര്‍ഷമുണ്ട്.ഇസ്രായലിനെ ഭീകരവാദികള്‍ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തുന്ന റാലിയില്‍ ഫലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനെയാണ് ശശി തരൂര്‍ ഭീകരരെന്ന് വിശേഷിപ്പിച്ചത്.ഹമാസിന്റെ ഭീകരാക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതെന്നാണ് ശശി തരൂര്‍ പറഞ്ഞുവെച്ചത്. …

തരൂരിന്റെ പരാമര്‍ശനത്തിനെതിരേ അണികള്‍ക്ക് ഇടയില്‍ അമര്‍ഷമുണ്ട്… Read More »

രണ്ടായിരം കേരളീയവിഭവങ്ങളുമായികേരളീയം ഭക്ഷ്യമേള…

കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങൾ അണിനിരത്തുന്നത്. ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ …

രണ്ടായിരം കേരളീയവിഭവങ്ങളുമായികേരളീയം ഭക്ഷ്യമേള… Read More »

‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജി പരിഗണിച്ചാണ്‌ പ്രൊട്ടോകോൾ തയ്യാറാക്കാൻ കോടതി ഡിജിപിയോട്‌ നിർദേശിച്ചത്‌…

സിനിമകളെ മോശപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി പണം തട്ടുന്നത്‌ നിയന്ത്രിക്കാൻ സംസ്ഥാന പൊലീസ്‌ മേധാവി തയ്യാറാക്കിയ പ്രത്യേക  പ്രോട്ടോകോൾ ഹൈക്കോടതിയിൽ സമർപ്പിച്ചു. സിനിമകളെ തകർക്കുന്നവിധത്തിലുള്ള നിരൂപണങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌  ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജി പരിഗണിച്ചാണ്‌ പ്രൊട്ടോകോൾ തയ്യാറാക്കാൻ കോടതി ഡിജിപിയോട്‌ നിർദേശിച്ചത്‌. നിരൂപണത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന്‌ പരാതി ലഭിച്ചാൽ പ്രൊട്ടോകോൾപ്രകാരമുള്ള നടപടികൾ എടുത്തെന്ന്‌ ഡിജിപി ഉറപ്പാക്കണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. സമൂഹമാധ്യമങ്ങൾവഴിയുള്ള ഇത്തരം നടപടികൾ നിരീക്ഷിക്കണമെന്നും ജസ്‌റ്റിസ്‌ ദേവൻ …

‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജി പരിഗണിച്ചാണ്‌ പ്രൊട്ടോകോൾ തയ്യാറാക്കാൻ കോടതി ഡിജിപിയോട്‌ നിർദേശിച്ചത്‌… Read More »

ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം ;ഇസ്രാഈലിനെതിരെ കടുത്ത വിമർശനവുമായി യുഎൻ…

ഇസ്രാഈലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ്. ഗാസയിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് തുറന്നടിച്ചു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ ഫലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..  യുദ്ധം ചർച്ച ചെയ്ത യു എൻ രക്ഷാസമിതി യോഗത്തിൽ യു എൻ തലവൻ ‘ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ …

ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം ;ഇസ്രാഈലിനെതിരെ കടുത്ത വിമർശനവുമായി യുഎൻ… Read More »

ജിഎസ്ടി റജിസ്‌ട്രേഷന്‍ 2018ല്‍, 2017 മുതല്‍ മാസപ്പടി വാങ്ങി…

വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സി.പി.എം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ജി.എസ്.ടിയല്ല വീണ കൈപ്പറ്റിയ മാസപ്പടിയാണ് വിഷയം. ധനവകുപ്പ് നല്‍കിയത് കത്തല്ല, ക്യാപ്സ്യൂളാണ്. ജി.എസ്.ടി വിഷയം മുഖ്യമായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു. സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് 1.72 കോടി മാസപ്പടിയായി മുഖ്യമന്ത്രിയുടെ മകള്‍ കൈപ്പറ്റിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് ജി.എസ്.ടി വിഷയം താന്‍ ഉന്നയിക്കാന്‍ കാരണം.വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നതാണ് പ്രധാനപ്പെട്ട ആരോപണം. ധനവകുപ്പിന്റെ മറുപടിയില്‍ 1.72 കോടിയുടെ കാര്യം മിണ്ടുന്നില്ല. …

ജിഎസ്ടി റജിസ്‌ട്രേഷന്‍ 2018ല്‍, 2017 മുതല്‍ മാസപ്പടി വാങ്ങി… Read More »