
കോടതി ജീവനക്കാര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന് വിചാരണ കോടതി ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ 10,000 ഡോളര്‍ പിഴ ചുമത്തി. കോടതിക്കു പുറത്ത് ജീവനക്കാരെ വിമര്‍ശിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഉത്തരവ് ട്രംപ് ലഘിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.ഡ്ജിക്ക് തൊട്ടരികെ ഇരിക്കുന്ന വളരെ പക്ഷപാതിയായ ഒരാളെന്ന് ജഡ്ജിയുടെ പ്രിന്‍സിപ്പല്‍ ക്ലര്‍ക്കിനെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. വിചാരണയില്‍ പങ്കെടുക്കുന്ന ഒരാളും തന്റെ സ്റ്റാഫിനെക്കുറിച്ച് പരസ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്ന് എന്‍ഗോറോണ്‍ ഉത്തരവിട്ടിരുന്നെങ്കിലും ട്രംപ് പാലിക്കുകയുണ്ടായില്ല.

കോണ്‍ഗ്രസിന് ഒറ്റ നിലപാടേയുള്ളൂ, അത് ഫലസ്തീനൊപ്പം: വി.ഡി സതീശന്‍…

ഹമാസ് വിഷയത്തിലെ പ്രതികരണത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സ്വതന്ത്ര ഫലസ്തീന്‍ ഉണ്ടാകണം എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ അക്രമങ്ങളെ അപലപിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒറ്റ നിലപാടെ ഉള്ളൂ. ആ നിലപാടില്‍ ഒരു മാറ്റവുമില്ല അദ്ദേഹം വ്യക്തമാക്കി.അതേസമയം ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസില്‍ വിചാരണ നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ ഗണേഷ് കുമാര്‍ നേരിടണം എന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗണേഷ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത് എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു അദ്ദേഹം പറഞ്ഞു.

അതേസമയം ഒരാഴ്ചത്തെ കേരളീയം ധൂര്‍ത്തിന് 27 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. ഏഴ് മാസം കൊണ്ട് ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത് 18 കോടി മാത്രമാണ്. പദ്ധതി വിഹിതത്തിന്റെ 2.5 ശതമാനം മാത്രമാണ് ഇത്. 717 കോടി രൂപ ലൈഫ് മിഷന് നീക്കി വച്ചിട്ട് ഏഴ് മാസം കൊണ്ട് 18 കോടി രൂപ മാത്രം കൊടുത്ത സര്‍ക്കാരാണ് ഏഴ് ദിവസത്തെ കേരളീയത്തിന് 27 കോടി രൂപ ഉത്തരവിലൂടെ നല്‍കുന്നത്. കേരളീയം അവസാനിക്കുമ്പോള്‍ അത് 70 കോടി രൂപ എങ്കിലും ആകും. ധൂര്‍ത്താണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൊടുത്തിട്ടില്ല. പെന്‍ഷന്‍കാര്‍ക്ക് 2 മാസമായി പെന്‍ഷന്‍ തുക കിട്ടിയിട്ടില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുന്നു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്ത് ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്നു. ഒരു ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയില്ല. സപ്ലെകോയില്‍ സാധനങ്ങളില്ല. അഴിമതിയുടെ പാപഭാരം സാധാരണക്കാരന് മേല്‍ കെട്ടിവയ്ക്കുന്നു. സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് പണം കൊടുക്കാന്‍ ഇല്ലാത്ത സര്‍ക്കാരാണ് ഈ ധൂര്‍ത്ത് നടത്തുന്നത്. സര്‍ക്കാരിന്റെ പ്രചരണം വേണമെങ്കില്‍ പാര്‍ട്ടി ചിലവില്‍ നടത്തണം അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ നിരായുധരായ മനുഷ്യര്‍ക്കു നേരെ ഇസ്രാഈലിന്റെ പോര്‍വിമാനങ്ങള്‍ തീ തുപ്പാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 20 ദിവസം. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ ഏകപക്ഷീയമായ സൈനിക നടപടി, മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കിരാതമായ കൂട്ടക്കൊലയായി മാറിയിട്ടും അരുതെന്ന് പറയാന്‍ പോലും തയ്യാറാകാതെ ലോകരാജ്യങ്ങള്‍ മൗനത്തില്‍ ഒളിക്കുകയാണ്. യു.എന്‍ അടക്കമുള്ള രാജ്യാന്തര ഏജന്‍സികളും ലോകക്രമം നിശ്ചയിക്കുന്നവരെന്ന് അവകാശപ്പെടുന്ന വന്‍ ശക്തികളും നോക്കുകുത്തിയാവുകയോ വേട്ടക്കാരനൊപ്പം നിലയുറപ്പിക്കുകയോ ചെയ്യുമ്പോള്‍ മഹാദുരന്തത്തിന്റെ പടുകുഴിയിലേക്കാണ് ഒരു ജനത എടുത്തെറിയപ്പെടുന്നത്. 24 മണിക്കൂറിനിടെ മാത്രം ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 500ലധികം പേരാണ്. 20 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 7028 ഫലസ്തീനികള്‍. പരിക്കേറ്റത് 18,484 പേര്‍ക്ക്. കൊല്ലപ്പെട്ടവരില്‍ 2913 പേരും കുട്ടികളാണ്. പരിക്കേറ്റവരിലും പകുതിയോളം കുട്ടികളാണ്. മാരമായ മുറിവുകളേറ്റും അംഗഛേദം സംഭവിച്ചും ജീവിതത്തിനും മരണത്തിനും ഇടക്ക് ഒറ്റപ്പെട്ടു പോയ പരശ്ശതം മനുഷ്യരുണ്ട് ഗസ്സയുടെ തുരുത്തില്‍. ഇസ്രാഈല്‍ ക്രൂരത എല്ലാ സീമകളും ലംഘിച്ച് അരങ്ങുതകര്‍ക്കുമ്പോഴും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ന്യായീകരണം തുടരുകയാണ്.

ഗണേഷ് കുമാറിന് തിരിച്ചടി; സോളാര്‍ ഗൂഢാലോചന കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി, ഹര്‍ജി തള്ളി…

സോളര്‍ പീഡന കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
വൈദ്യുതി ബോർഡിലെ പെൻഷൻ കാർ പ്രക്ഷോഭത്തിലേക്ക്. കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ കൂട്ട ധർണ്ണ…
