EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

*വര്‍ണപ്രഭയില്‍ മുങ്ങിക്കുളിച്ച് കേരളീയം*

കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വര്‍ണപ്രപഞ്ചമൊരുക്കിയ കേരളീയത്തിന്റെ അലങ്കാരദീപങ്ങള്‍ കാണാന്‍ വന്‍ ജനത്തിരക്ക്.കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍, സെക്രട്ടേറിയറ്റ്, അനക്സ്, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്. പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നില്‍ പ്രത്യേകമായി ആവിഷ്‌കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്.  കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിയത്തില്‍ മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങളാണുള്ളത്.സെക്രട്ടറിയേറ്റിന്റെ നിര്‍മാണ ചാരുത വിളിച്ചറിയിക്കുന്ന തരത്തില്‍ വിവിധ നിറങ്ങളും വെളിച്ചവും സമന്വയിപ്പിച്ചാണ്  ദീപാലങ്കാരം …

*വര്‍ണപ്രഭയില്‍ മുങ്ങിക്കുളിച്ച് കേരളീയം* Read More »

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി…

നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഗവര്‍ണര്‍ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളം ഹര്‍ജി ഫയല്‍ചെയ്തത്. ഈ നടപടി സദ്ഭരണ സങ്കൽപ്പം അട്ടിമറിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. ഭരണഘടനയോ ജനാധിപത്യമൂല്യങ്ങളോ പാലിക്കാതെ, രണ്ടുവർഷത്തോളം പഴക്കമുള്ളതടക്കം എട്ടു ബില്ലാണ്‌ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്‌. ജനാഭിലാഷം പ്രതിഫലിക്കുന്ന ബില്ലുകൾ നിയമമാകുന്നതിന്‌ ഗവർണർ ഉണ്ടാക്കുന്ന അസ്വാഭാവിക കാലവിളംബം …

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി… Read More »

കേരളീയത്തിന് ആശംസയുമായി താരങ്ങളും…

കേരളീയത്തിന്റെ ആദ്യപതിപ്പിന്റെ ഉദ്ഘാടന വേദി താരത്തിളക്കത്താല്‍ ശ്രദ്ധേയമായി. കേരളീയം പരിപാടിക്ക് ആശംസയര്‍പ്പിച്ച് കമലഹാസനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും കേരളീയം വേദിയിലെത്തി.മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി. കേരള ചരിത്രത്തിലെ മഹാസംഭവമായി കേരളീയം മാറട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. കേരളത്തിന്റെ മാത്രമല്ല ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറും. രാഷ്ട്രീയം, മതം, ജാതി എന്നിവയ്ക്കതീതമായി കേരളീയരെന്ന വികാരമാണ് എല്ലാവരും പങ്കിടുന്നത്. കേരളത്തിന്റെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നതാണ് കേരളീയത്തിന്റെ സന്ദേശം. എല്ലാ വ്യത്യാസങ്ങളെയും മറികടന്ന് കേരളീയര്‍ ലോകത്തെ ശ്രദ്ധാ …

കേരളീയത്തിന് ആശംസയുമായി താരങ്ങളും… Read More »

ഗസ്സയിലെ ഇസ്രാഈല്‍ കൂട്ടക്കുരുതിയില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് അടുക്കുന്നു…

ഇന്നലെ പുലര്‍ച്ചെ വരെയുള്ള കണക്കുകള്‍ പ്രകാരം 8525 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 3,542 പേരും കുട്ടികളാണ്. വൈകീട്ടോടെ ഖാന്‍ യൂനിസിനു സമീപം ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ബോംബുവര്‍ഷത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രാഈല്‍ സൈന്യം നടത്തുന്ന കരയാക്രമണത്തിലും നിരവധി ഫലസ്തീനികളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. എല്ലാം ചേരുന്നതോടെ മരണ നിരക്ക് കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അതേസമയം ഗസ്സ അഭയാര്‍ത്ഥി ക്യാമ്പിനു മുകളില്‍ തുടര്‍ച്ചയായി …

ഗസ്സയിലെ ഇസ്രാഈല്‍ കൂട്ടക്കുരുതിയില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് അടുക്കുന്നു… Read More »

കേരളീയത്തിന്റെ ആവേശം നിറച്ച്  നഗരത്തിൽ പുലികളിറങ്ങി…

അനന്തപുരിയുടെ നഗരവീഥികളിൽ കേരളീയത്തിന്റെ ആവേശം നിറച്ച് പുലികളിറങ്ങി.കേരളീയം 2023 ന്റെ അവസാന വട്ട വിളംബരത്തിന്റെ ഭാഗമായി അരങ്ങേറിയ പുലികളിയുടെ ഉദ്ഘാടനംകനകക്കുന്ന് പാലസിനു സമീപത്തെ പുൽത്തകിടിയിൽ കേരളീയം കാബിനറ്റ് ഉപസമിതി കൺവീനറും ധനകാര്യ വകുപ്പു മന്ത്രിയുമായ കെ.എൻ.ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി വി.ശിവൻ കുട്ടി,മന്ത്രിമാരായ ജി.ആർ. അനിൽ,ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു. കനകക്കുന്നിൽ നിന്ന് ചെണ്ട മേളത്തിനൊപ്പം ചുവടുവെച്ച പുലികൾ മ്യൂസിയം ജംക്ഷനിലും കോർപ്പറേഷൻ മുറ്റത്തും പാളയത്തും അരങ്ങു തകർത്തു.മാനവീയം വീഥിയിലാണ് പുലികളി സമാപിച്ചത്.ഓരോ …

കേരളീയത്തിന്റെ ആവേശം നിറച്ച്  നഗരത്തിൽ പുലികളിറങ്ങി… Read More »

കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങൾ; രാജീവ് ചന്ദ്രശേഖറിനും അനിൽ കെ ആന്റണിക്കുമെതിരെ പരാതി…

കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിക്കുമെതിരെ പരാതി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി. സരിൻ ആണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവരും നടത്തിയത് അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു.കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം …

കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങൾ; രാജീവ് ചന്ദ്രശേഖറിനും അനിൽ കെ ആന്റണിക്കുമെതിരെ പരാതി… Read More »

ഓടുന്ന ട്രെയിനിൽ നിന്ന്‌ കോളേജ് വിദ്യാർഥിനി ഭാരതപ്പുഴയിലേക്ക് വീണു…

ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനിൽനിന്ന്‌ കോളേജ് വിദ്യാർഥിനി ഭാരതപ്പുഴയിലേക്ക് വീണു. നിലമ്പൂർ– എറണാകുളം ട്രെയിനിൽ യാത്ര ചെയ്യവേ ശനിയാഴ്ച വൈകിട്ട് 5.30ന് ചെറുതുരുത്തി കൊച്ചിൻ പാലത്തിൽ വെച്ചാണ്‌ അപകടം. ട്രാക്കിൽ പണിയെടുക്കുന്ന ജീവനക്കാരൻ ഇത് കാണുകയും ഉടനെ പുഴയിൽ ചാടിരക്ഷപ്പെടുത്തുകയുമായിരുന്നു.ഏകദേശം 20 വയസ്സോളം പ്രായമുണ്ട് യുവതിക്ക്.മനപ്പൂർവം ചാടിയതാണോ അറിയാതെ വീണതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. പരിക്ക് പറ്റിയ വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഡിഎ യുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം …

ഓടുന്ന ട്രെയിനിൽ നിന്ന്‌ കോളേജ് വിദ്യാർഥിനി ഭാരതപ്പുഴയിലേക്ക് വീണു… Read More »

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയുമായി ഡൊമിനിക് മാർട്ടിൻ…

കളമശ്ശേരി സ്ഫോടനത്തിന്റെ പിന്നിൽ താനാണെന്ന അവകാശവാദവുമായി വീഡിയോ പങ്കുവെച്ച്  പൊലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ. കൊച്ചി സ്വദേശിയായ ഇയാൾ ഉച്ചയോടെയാണ് സ്ഫോടനത്തിന് പിന്നിൽ താനാണെന്ന് പറഞ്ഞ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതിനു ശേഷമാണ് സ്ഫോടനത്തിന് പിന്നിൽ താനാണെന്നും യഹോവ സാക്ഷികളോടുള്ള എതിർപ്പ് കാരണമാണ് സ്ഫോടനം നടത്തിയതെന്നുമുള്ള അവകാശവാദങ്ങളുന്നയിക്കുന്ന മാർട്ടിന്റെ വീഡിയോ പുറത്തുവന്നത്. താൻ യഹോവ സാക്ഷികളിൽ ഉൾപ്പെട്ടയാളാണെന്നും യഹോവ സാക്ഷികൾ രാജ്യദ്രാഹികളാണെന്ന് മനസിലാക്കിയതിനാലാണ് സ്ഫോടനം നടത്തിയതെന്നുമാണ് മാർട്ടിൻ വീഡിയോയിൽ പറയുന്നത്‌. ഫെയ്‌സ്‌ബുക്കിലാണ് വീഡിയോ പങ്കുവച്ചത്. ഇയാളെ …

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയുമായി ഡൊമിനിക് മാർട്ടിൻ… Read More »

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമചോദിച്ച് സുരേഷ് ഗോപി…

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമചോദിച്ച് സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ക്ഷമാപണം. മാധ്യമങ്ങളുടെ മുന്ന വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ തന്റെയും അഭിപ്രായം.ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, നിയമനടപടികളുമായി …

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമചോദിച്ച് സുരേഷ് ഗോപി… Read More »

ഹമാസ് പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യ ഇന്നലെ രാത്രി പുറത്തുവിട്ട അഭ്യര്‍ഥനയുടെ ചുരുക്കം…

തൂഫാന്‍ അല്‍അഖ്‌സ പോരാട്ടം 20 ദിവസം പിന്നിടുമ്പോള്‍ അധിനിവേശത്തിന്റെ അതിക്രൂരമായ ബോംബാക്രമണ ഫലമായി ഇതുവരെ 7000ലധികം ഫലസ്തീനികള്‍ രക്തസാക്ഷികളായി. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. 15000നു മുകളില്‍ മുറിവേറ്റവരും കാണാതായവരും. ഗസയിലെ ജനതയില്‍ ഏകദേശം 15 ലക്ഷത്തോളം പേര്‍ വീടുകള്‍ വിട്ട് ഗസയില്‍ തന്നെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. ഇത്തരുണത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയാണ്. ഒന്ന്, ഗസയിലെ ചെറുത്തുനില്‍പ്പ് സംവിധാനം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു, തന്ത്രപരമായി മുന്നോട്ടുപോവുന്നു. അതിനാല്‍ ലോക മുസ്‌ലിം സമൂഹത്തോടും സ്വാതന്ത്രലോകത്തോടും ഈ …

ഹമാസ് പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യ ഇന്നലെ രാത്രി പുറത്തുവിട്ട അഭ്യര്‍ഥനയുടെ ചുരുക്കം… Read More »