ഗസയിലെ കുട്ടികളുടെ വാര്‍ത്താസമ്മേളനം…
ഗസ കുട്ടികളുടെ ശ്മശാനമായി മാറുകയാണെന്ന് കഴിഞ്ഞ ദിവസമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഗസയിലെ കുഞ്ഞുങ്ങളുടെ ദുരിതാവസ്ഥ വിവരിക്കാന്‍ ഇതിലും വേറെ വാക്കുകള്‍ വേണ്ട. എന്തിനേറെ ഈ വാക്കുകളൊന്നും തന്നെ വേണ്ടല്ലോ. ഒരു മാസത്തിലേറെയായി നാമെല്ലാവരും എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. എന്നിട്ടും അവിടുത്തെ കുട്ടികളും ജനങ്ങളും എങ്ങനെയാണ് അതിജീവിക്കുന്നതെന്ന് അല്‍ഭുതപ്പെട്ടിരിക്കുകയാണ് നാമെല്ലാവരും. കൂട്ടക്കൊലകള്‍ തല്‍സമയം കണ്ടിട്ടും നാവനക്കാത്ത നമ്മളോട് ഒടുവില്‍ ഗസയിലെ കുട്ടികള്‍ തന്നെ വാര്‍ത്താസമ്മേളനം നടത്തി അവരുടെ കഥ വിവരിക്കുകയാണ്. ഗസ അല്‍ഷിഫാ ആശുപത്രിയില്‍ …