ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം…
വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം ഉടൻ. ഒരാഴ്ചക്കകം നാലാം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ദുരുദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്നാണ് സുരേഷ് ഗോപി ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. സിഐ പി കെ ജിജീഷ്, എസ്ഐ ബിനു മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മൊഴി പൂർണമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും പരാതിക്കാരിയുടെ മൊഴിയും വിശദമായി പരിശോധിച്ചശേഷമാണ് കുറ്റപത്രം തയ്യാറാക്കുക. സുരേഷ് ഗോപിയുടെ അറസ്‌റ്റ് ഉണ്ടാകില്ലെന്നാണ് സൂചന. …
ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം… Read More »