
ഹമാസിനെ ഭീകരവാദികളെന്ന വിശേഷിപ്പിച്ച എം പി ശശി തരൂരിന്റെ പ്രസംഗം വിവാദമാവുന്നു. ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളന റാലിയിലാണ് തരൂര്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത്. തരൂരിന്റെ പരാമര്‍ശനത്തിനെതിരേ അണികള്‍ക്ക് ഇടയില്‍ അമര്‍ഷമുണ്ട്.ഇസ്രായലിനെ ഭീകരവാദികള്‍ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തുന്ന റാലിയില്‍ ഫലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനെയാണ് ശശി തരൂര്‍ ഭീകരരെന്ന് വിശേഷിപ്പിച്ചത്.ഹമാസിന്റെ ഭീകരാക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതെന്നാണ് ശശി തരൂര്‍ പറഞ്ഞുവെച്ചത്. ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചെങ്കിലും ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണുന്ന നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് തൊട്ടുമുന്‍പ് വരെയും ഇസ്രായേല്‍ ഫലസ്തീനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അക്കാര്യം വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇക്കൂട്ടര്‍ മറച്ചുപിടിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഫലസ്തീനെ അനുകൂലിച്ച് മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖങ്ങളായ പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോ എത്താത്തതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെ വിമര്‍ശിക്കാനും ശശി തരൂര്‍ തയ്യാറായില്ല.
