International News
ഇടപ്പള്ളി – അരൂർ ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞു…
ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കൊച്ചി മാടവനയിൽ ട്രാഫിക് സിഗ്നലിൽ ഇടിച്ച് ബസ് മറിയുകയായിരുന്നു. ബൈക്കിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബൈക്ക് യാത്രികനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്. നാൽപത്തിയേഴോളം യാത്രക്കാരുണ്ടായിരുന്നു.ബസിലുണ്ടായിരുന്നു എല്ലാവരെയും പുറത്തെത്തിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം തുടരുന്നു. തമിഴ്‌നാട്ടിലെ തിരുവോത്രിയൂരിൽ അമ്മയുയെയും സഹോദരനെയും കഴുത്തറുത്ത് കൊന്നു… തമിഴ്‌നാട്ടിലെ തിരുവോത്രിയൂരിൽ അമ്മയുയെയും സഹോദരനെയും കഴുത്തറുത്ത് കൊന്നു. കൃത്യം നടത്തിയ നിതീഷിനെ(20) പൊലീസ് …
ഇടപ്പള്ളി – അരൂർ ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞു… Read More »
ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ……
ഗാസയിലെ കൂട്ടക്കൊരുതി ശക്തമായി തുടരുമ്പോൾ, അതിർത്തിരാജ്യമായ ലബനനിലേക്കും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഹിസ്‌ബുള്ള നേതാവ് കൊല്ലപ്പെട്ടു. ഹിസ്‌ബുള്ളയുടെ ജെറ്റ് വിമാനവും ആയുധസംഭരണ കേന്ദ്രവും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.തിരിച്ചടിയായി വടക്കൻ ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഹിസ്‌ബുള്ള റോക്കറ്റ് ആക്രമണം നടത്തി. നീറ്റ് പരീക്ഷാ ക്രമക്കേട്; വിശ്വാസ്യത തകർന്നു: കെ സി വേണുഗോപാൽ നീറ്റ് പരീക്ഷാ ക്രമക്കേട് പുറത്തു വന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത ഇല്ലാതായെന്ന് എഐസിസി ജനറൽ സെക്രട്ടറി …
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി…
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് മെയില്‍ നഷ്ടപ്പെട്ടത് 181.17കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ തിരിച്ചുപിടിക്കനായത് 1.25 കോടി രൂപയാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് പ്രതിമാസം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.2023 ഡിസംബര്‍ മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക മുഖ്യമന്ത്രി വെളിപ്പെടുത്തി. 2023 ഡിസംബറില്‍ 54.31കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ 73.41ലക്ഷം തിരിച്ചു പിടിച്ചു. 2024 ജനുവരിയില്‍ നഷ്ടപ്പെട്ടത് 32.84 കോടി …
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി… Read More »
രാഹുൽ റായ്ബറേലി നിലനിർത്തും; വയനാട്ടിലേക്ക് പ്രിയങ്ക…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടിൽ കന്നി മൽസരത്തിനെത്തും.തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. റായ്ബറേലിയിൽ രാഹുൽ തുടരുമെന്നും വയനാട് ഒഴിയുമെന്നും നേരത്തേ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോഴും താൻ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെ, തൃശൂരിൽ തോറ്റ കെ മുരളീധരനെ …
രാഹുൽ റായ്ബറേലി നിലനിർത്തും; വയനാട്ടിലേക്ക് പ്രിയങ്ക… Read More »
ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; 5 മരണം…
ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു… ഇസ്രായേല്‍ സൈന്യത്തെ ഞെട്ടിച്ച് ഹമാസ് നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രൂക്ഷമായ ആക്രമണം. അധിനിപടിഞ്ഞാറന്‍ റഫ നഗരമായ താല്‍ അസ്‌സുല്‍ത്താനു സമീപം ഇസ്രായേല്‍ …
ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; 5 മരണം… Read More »
ബോംബുമായി റഷ്യ; ക്യൂബയിലേക്ക് ‘ആണവ’ കപ്പലുകൾ; യൂറോപ്പിന്റെ മഹായുദ്ധത്തിലേക്ക് എഫ്16 വിമാനങ്ങൾ…
റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു കടക്കുകയാണ്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനും സഖ്യരാജ്യങ്ങൾക്കും മുന്നിൽ വരച്ച ചുവപ്പുവരകളിൽ അവസാനത്തേതും അവർ മറികടന്നതോടെ യൂറോപ്പിൽ മറ്റൊരു മഹായുദ്ധത്തിനും, ശീതയുദ്ധകാലത്തിലെന്ന പോലെ ക്യൂബയിൽ മറ്റൊരു മിസൈൽ പ്രതിസന്ധിക്കും കളമൊരുങ്ങുന്നു.അമേരിക്കയും ഇംഗ്ലണ്ടും മറ്റു നാറ്റോ സഖ്യരാജ്യങ്ങളും നൽകിയ ആയുധങ്ങളുപയോഗിച്ച് റഷ്യൻ റഷ്യൻ ഭൂപ്രദേശങ്ങൾക്കു നേർക്ക് യുക്രെയ്ൻ ആക്രമണം തുടങ്ങിയതോടെ ശക്തമായ പ്രതികാര നടപടികൾക്ക് റഷ്യ ഒരുക്കവും തുടങ്ങി. യുക്രെയ്ൻ സൈന്യത്തിന് പിന്തുണയുമായി എത്തിയ …
കുവൈത്തിലെ മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി.
കുവൈത്തിലെ മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇതില്‍ 25ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. മരണമടഞ്ഞ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ 11 പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം ഓയൂര്‍ സ്വദേശി ഉമറുദ്ദീന്‍ ഷമീറിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്ന് അറബ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്തു. മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ലേബര്‍ ക്യാംപിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ തീപ്പിടിത്തമുണ്ടായത്. …
വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേർ കൊല്ലപ്പെട്ടു…
തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫിസ് സ്ഥിരീകരിച്ചു.ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനവും വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജന്‍സികളാണ് നേതൃത്വം നല്‍കിയിരുന്നത്. മലാവി തലസ്ഥാനമായ ലിലോങ്വേയില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍, ഇതിന് പിന്നാലെ റഡാറുമായി …
വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേർ കൊല്ലപ്പെട്ടു… Read More »
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു…
എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞക്കും നാലു ദിവസത്തെ സന്ദർശനത്തിനുമായി ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു . സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് …
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു… Read More »