ദുരിതാശ്വാസനിധിയിൽ കിട്ടുന്ന പണം വയനാടിന് തന്നെ ചെലവഴിക്കണം; വി. ഡി. സതീശൻ.
വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം വയനാടിനു വേണ്ടി മാത്രമെ വിനിയോഗിക്കുവെന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. 2018- ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങൾക്കും ചെലവഴിച്ചിട്ടുണ്ട്. അതിനാൽ വയനാട്ടിലെ ഏതെല്ലാം കാര്യങ്ങൾക്ക് ആ പണം ഉപയോഗിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഈ വിഷയം രാഷ്ട്രീയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി. ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങൾക്ക് പോലും സർക്കാരിന്റെ ഭാഗത്തു നിന്ന്
ദുരിതാശ്വാസനിധിയിൽ കിട്ടുന്ന പണം വയനാടിന് തന്നെ ചെലവഴിക്കണം; വി. ഡി. സതീശൻ. Read More »