പിഎസ്‌സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. പോലിസ് കേസ് എടുത്തു അന്വേഷിക്കണം. ഇത്തരം പണം വാങ്ങുന്ന ആളുകള്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശന്‍ പറഞ്ഞു.’പിഎസ്‌സി അംഗത്വം ലേലത്തില്‍ വെക്കുന്നു. ഇത് ആദ്യ സംഭവം അല്ല. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ് പ്രവര്‍ത്തിക്കുന്നു. പിഎസ്‌സി അംഗത്വം ലേലത്തില്‍ വെക്കുന്നു. ഇനി എന്ത് വിശ്വാസ്യത. സിപിഎമ്മിലെ ആഭ്യന്തര കാര്യം അല്ല ഇത്. ഇത് പാര്‍ട്ടിക്കാര്യം പോലെ കൈകാര്യം ചെയ്യുകയാണ്. എന്ത് കൊണ്ട് പരാതി പോലിസിന് കൈ മാറുന്നില്ലെന്ന് ചോദിച്ച അദ്ദേഹം ഇത് പാര്‍ട്ടി കോടതി അല്ല തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.
പിഎസ് സി കോഴ ആരോപണം: അന്വേഷണം വൈകിപ്പിക്കുന്നതില്‍ ദുരൂഹതയെന്ന് കെ സുധാകരന്‍
പിഎസ് സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം പോലും നടത്താത്തത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ സിപിഎമ്മിനെ അടപടലം ബാധിക്കുന്ന വിഷയമായതിനാല്‍ കോഴ ആരോപണം ഒതുക്കിത്തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും ഭരണകക്ഷിയില്‍പ്പെട്ട എംഎല്‍എമാരുടെയും പേര് പറഞ്ഞ് പണം കൈപ്പറ്റിയെന്നതാണ് ആരോപണം. അതിനാല്‍തന്നെ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. പിഎസ് സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതല്ലാതെ സിപിഎം സ്വന്തം നിലയില്‍ അന്വേഷണം നടത്തി വിധി പ്രഖ്യാപിക്കാനിത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ല. നിലവിലുള്ള പിഎസ് സി അംഗങ്ങളില്‍ എത്രപേര്‍ ഇത്തരത്തില്‍ കോഴ നിയമനത്തിലൂടെ കയറിയവരാണ് എന്നതുകൂടി അന്വേഷണത്തിന് വിധേയമാക്കണം. കോഴ നല്‍കി പിഎസ് സി അംഗത്വം നേടുന്നവര്‍ നിയമന തട്ടിപ്പിലൂടെ ആയിരിക്കണം ഇത്തരം പണം വസൂലാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന പല നിയമന തട്ടിപ്പുകളുടെയും പിന്നില്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടോയെന്നത് അന്വേഷിക്കണം. പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവാണ്. ഭരണത്തിലെ ഉന്നതന്റെ പിന്തുണയില്ലാതെ സിപിഎം നേതാവ് ഇത്രയും വലിയ തുക കോഴയായി വാങ്ങുമെന്ന് ആരും വിശ്വസിക്കുന്നില്ല.
ബസ് ടാങ്കറുമായി കൂട്ടിയിച്ചു; 18 മരണം; മുപ്പതോളം പേർക്ക് പരിക്ക് …
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്‌നറിൽ ഇടിച്ചാണ് അപകടം.ലക്നൗ – ആഗ്ര അതിവേഗപാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. സംഭവം അറിഞ്ഞയുടൻ തന്നെ മേഖലയിലുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പതിനെട്ട് പേരെയും മരിച്ച നിലയിൽത്തന്നെയാണ് പുറത്തെടുത്തത്.