EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



യുകെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്; ഋഷി സുനകിന് കനത്ത തിരിച്ചടി…

യുകെയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയുണ്ടായി. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ 387ഓളം സീറ്റുകളുമായാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 93 സീറ്റുകളില്‍ ഒതുങ്ങി. 650 അംഗ പാര്‍ലമെന്റില്‍ 326 ആണ് സര്‍ക്കാരുണ്ടാക്കാന്‍വേണ്ട കേവലഭൂരിപക്ഷം. തോല്‍വി സമ്മതിച്ച ഋഷി സുനക് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി. അതേസമയം, ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ടുചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയാവാന്‍ സാധ്യതയുമുള്ള കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. കാലവധി തീരുന്നതിനു മുമ്പ് നടത്തിയ തിരഞ്ഞെടുപ്പിലാണ് ഋഷി സുനകിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കനത്ത തിരിച്ചടിയുണ്ടായത്. ഇതോടെ തുടര്‍ച്ചയായ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിനാണ് ബ്രിട്ടനില്‍ അന്ത്യമാവുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തോല്‍വി. സുനകിന്റെ ഭരണകാലയളവില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ബ്രിട്ടനെ കരകയറ്റുന്നതിനുപകരം സമ്പദ്‌മേഖലയിലെ പരിഷ്‌കരണങ്ങള്‍ തിരിച്ചടിക്കുകയായിരുന്നു. ഇതോടെ പണപ്പെരുപ്പം വന്‍തോതില്‍ ഉയര്‍ന്നു. കുടിയേറ്റം, വിലക്കയറ്റം, ബ്രെക്‌സിറ്റ് എന്നിവയില്‍ കണ്‍സര്‍വേറ്റീവുകളുടെ നിലപാടിനെ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി ഉയര്‍ത്തിക്കാട്ടി. മാറ്റം തുടങ്ങിയെന്നും ജനങ്ങള്‍ മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തതെന്നും കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചതിനുപിന്നാലെയാണ് ഇന്ത്യന്‍ വംശജനും ഹിന്ദുമത വിശ്വാസിയുമായ ഋഷി സുനക് പ്രധാനമന്ത്രിയായത്.

ദുരന്തസ്ഥലം രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ ഹാഥറസിലേക്ക് പുറപ്പെട്ടത്...

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. അലിഗഢിലെത്തിയാണ് കുടുംബങ്ങളെ രാഹുല്‍ സന്ദര്‍ശിച്ചത്. എല്ലാ സഹായങ്ങളും രാഹുല്‍ വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ച നടത്തിയവരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാന്‍ ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ ഹാഥറസിലേക്ക് പുറപ്പെട്ടത്. ദുരന്തസ്ഥലം സന്ദര്‍ശിക്കുന്ന രാഹുല്‍, മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുല്‍ ഹാഥറസ് സന്ദര്‍ശിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.

കാര്യവട്ടത്തെ എസ്.എഫ്.ഐ ആക്രമണം: നടപടി ആവശ്യപ്പെട്ട് വി.സിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

കേരള സർവകലശാല കാര്യവട്ടം കാമ്പസിലെ എസ്.എഫ്.ഐ ക്രിമിനലുകളുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി.എം.എ മലയാളം വിദ്യാര്‍ത്ഥിയും കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റൽ ഇടിമുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ച, എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍ നിന്നും പുറത്താക്കണം. കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിൻ്റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *