EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഇടപ്പള്ളി – അരൂർ ​ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞു…

ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കൊച്ചി മാടവനയിൽ  ട്രാഫിക് സി​ഗ്നലിൽ  ഇടിച്ച് ബസ് മറിയുകയായിരുന്നു. ബൈക്കിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബൈക്ക് യാത്രികനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്. നാൽപത്തിയേഴോളം യാത്രക്കാരുണ്ടായിരുന്നു.ബസിലുണ്ടായിരുന്നു എല്ലാവരെയും പുറത്തെത്തിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അ​ഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം തുടരുന്നു.

തമിഴ്‌നാട്ടിലെ തിരുവോത്രിയൂരിൽ അമ്മയുയെയും സഹോദരനെയും കഴുത്തറുത്ത് കൊന്നു

തമിഴ്‌നാട്ടിലെ തിരുവോത്രിയൂരിൽ അമ്മയുയെയും സഹോദരനെയും കഴുത്തറുത്ത് കൊന്നു. കൃത്യം നടത്തിയ നിതീഷിനെ(20) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടക്കെയാണ്‌ കൊലപാതകം. പദ്മ(45), സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗിലാക്കി അടുക്കളയിൽ ഉപേക്ഷിക്കുകയായിരുന്നു.സെമസ്റ്റർ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ ദേഷ്യപ്പെട്ടതും കർക്കശമായി പെരുമാറുന്നതുമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ ചോദ്യം ചെയ്യലിൽ നിതീഷ് പൊലീസിന്‌ മൊഴിനൽകി.സഹോദരൻ അനാഥനാകരുതെന്നു കരുതിയാണ് രണ്ടുപേരെയും കൊന്നത്‌.

പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരും: KSU

കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ചൂണ്ടിക്കാണിച്ചു നടത്തിയ മാർച്ചിൽ സംഘർഷംജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി , കെ എസ് യു ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ് ഹർഷൽ തോമട്ടുച്ചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ അനന്തപദ്നാഭൻ, ബേസിൽ സാബു, അസ്‌ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ യാസീൻ പഞ്ചാര, തുടങ്ങിയവർ നേതൃത്വം നൽകി.

ടി.പി വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ.കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കാനാണ് നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്.ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.ഹൈക്കോടതി വിധി ലംഘിച്ചാണ് സർക്കാരിന്റെ ഈ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇത് നിലനിൽക്കെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.

വടകരയിൽ തീവണ്ടി സിഗ്നൽ കേബിൾ മുറിച്ച സംഭവം; രണ്ടുപേർ പിടിയിൽ

വടകരയ്ക്ക് സമീപം പൂവ്വാടന്‍ ഗേറ്റില്‍ റെയില്‍വെ സിഗ്‌നില്‍ കേബിള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അസം സല്‍മാരനോര്‍ത്ത് സ്വദേശി മനോവര്‍ അലി (37), അസം ബാര്‍പേട്ട സ്വദേശി അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഇവര്‍ മോഷ്ടിച്ച 12 മീറ്റര്‍ സിഗ്‌നല്‍ കേബിളും ഇത് മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോ ബ്ലേഡും ഇവരില്‍ നിന്ന് പിടികൂടി. വടകര പരവന്തലയ്ക്ക് സമീപം പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രിക്കച്ചവടം നടത്തുന്നവരാണ് രണ്ടുപേരും. മനോവര്‍ അലിയാണ് പൂവ്വാടന്‍ ഗേറ്റിലെത്തി കേബിള്‍ മുറിച്ചുകൊണ്ടുപോയത്.

Leave a Comment

Your email address will not be published. Required fields are marked *