EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

ഗ്യാന്‍വാപി പള്ളിയില്‍ ബുധനാഴ്ച വരേ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി…

ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ച ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി. സര്‍വേ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാന്‍ പള്ളി മാനേജ്മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതുവരെ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.നാളെ തന്നെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 26-ന് മുന്‍പ് വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി …

ഗ്യാന്‍വാപി പള്ളിയില്‍ ബുധനാഴ്ച വരേ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി… Read More »

ഉമ്മൻചാണ്ടി യു.ഡി.എഫിൻ്റെ അനിഷേധ്യ നേതാവ് :പിണറായി വിജയൻ…

അന്തരിച്ച ഉമ്മൻചാണ്ടി യു.ഡി.എഫിൻ്റെ അനിഷേധ്യ നേതാവായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പാർലമെൻ്ററി പ്രവർത്തനം ആരംഭിച്ച് 53 വർഷം തുടർന്നത് റെക്കോർഡാണ്. ഞാനും അന്ന് ഒന്നിച്ചായിരുന്നു. പക്ഷേ എനിക്ക് ഇടവേള വന്നു.കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി നെഹ്രുവിനെ പിന്തുടർന്ന് മതേതര പാതയിൽ സഞ്ചരിച്ചുവെന്ന് കെ. സുധാകരൻ പറഞ്ഞു. എല്ലാ മനുഷ്യർക്കും സഹായ ഹസ്തം നീട്ടി. നാല് തവണ ദിവസം 20 മണിക്കൂറോളം ജനസമ്പർക്ക പരിപാടി നടത്തി. …

ഉമ്മൻചാണ്ടി യു.ഡി.എഫിൻ്റെ അനിഷേധ്യ നേതാവ് :പിണറായി വിജയൻ… Read More »

പൈലറ്റ് എത്തിയില്ല’; എയര്‍ ഇന്ത്യ വിമാനം വൈകിയത് 9 മണിക്കൂര്‍…

തുടര്‍ച്ചയായി രണ്ടാം ദിവസവും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. പൈലറ്റ് എത്താത്തതോടെ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പൈലറ്റ് ഉറങ്ങിപ്പോയതിനാല്‍ മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഇന്നലെ പുറപ്പെട്ടത് മണിക്കൂറുകള്‍ വൈകിയാണ്.ദില്ലി തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പൈലറ്റില്ലെന്ന കാരണം …

പൈലറ്റ് എത്തിയില്ല’; എയര്‍ ഇന്ത്യ വിമാനം വൈകിയത് 9 മണിക്കൂര്‍… Read More »

മണിപ്പൂരില്‍ സ്വാതന്ത്രസമര സേനാനിയുടെ ഭാര്യയെ വീടിനുള്ളിലിട്ട് ചുട്ടുകൊന്നു…

രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പുരില്‍നിന്നു ഞെട്ടിപ്പിക്കുന്ന കൂടുതല്‍ ദാരുണ സംഭവങ്ങളാണു പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറൗ എന്ന ഗ്രാമത്തില്‍ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ എണ്‍പതുകരിയായ ഭാര്യയെ അക്രമികള്‍ വീടിനുള്ളിലിട്ടു ജീവനോടെ ചുട്ടുകൊന്നുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. സെറൗ പൊലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായിരിക്കെ ആദരിച്ച സ്വാതന്ത്ര്യസമര സേനാനിയായ അന്തരിച്ച എസ്.ചുരാചന്ദ് സിങ്ങിന്റെ ഭാര്യയെയാണ് അക്രമികള്‍ …

മണിപ്പൂരില്‍ സ്വാതന്ത്രസമര സേനാനിയുടെ ഭാര്യയെ വീടിനുള്ളിലിട്ട് ചുട്ടുകൊന്നു… Read More »

മണിപ്പൂരില്‍ ബലാത്സംഗത്തിനിരയായ യുവതിയുടെ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി…

മണിപ്പൂരില്‍ കലാപകാരികള്‍ നഗ്‌നയാക്കി നടത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത യുവതികളില്‍ ഒരാളുടെ സഹോദരനെയും അച്ഛനെയും കൊലപ്പെടുത്തിയതായി അമ്മ. കുടുംബത്തിന് ഇനി ഒരിക്കലും ഗ്രാമത്തിലേക്ക് തിരികെ വരാന്‍ സാധിക്കില്ലെന്നും അവര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.മെയ് നാലിനാണ് കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവതികളെ ജനക്കൂട്ടം നഗ്‌നരാക്കി തെരുവിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തത്.

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വിഷയത്തില്‍ സുരാജ്; നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്…

മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു…അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു…ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ… അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ പോസ്റ്റ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു.മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുന്‍പ് പങ്കു വച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു… ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ …

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വിഷയത്തില്‍ സുരാജ്; നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്… Read More »

വിനായകൻ ഹാജരായില്ല, ചോദ്യം ചെയ്യാൻ പൊലീസ്, നടപടിക്ക് സിനിമ സംഘടനകൾ…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. ഇന്നു രാവിലെ ചോദ്യം ചെയ്യലിന് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്നാണ് അറസ്റ്റിനെ കുറിച്ച് പൊലീസ് ആലോചിക്കുന്നത്. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് വിനായകനു മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്താലും സ്റ്റേഷൻ ജാമ്യത്തിൽ പോകാനാകും. അതിനിടെ വിനായകനെതിരേ നടപടിക്കൊരുങ്ങുകയാണ് വിവിധ ചലച്ചിത്ര സംഘടനകൾ. ഇയാളെ സിനിമയിൽ നിന്ന് തൽക്കാലത്തേക്കു മാറ്റി …

വിനായകൻ ഹാജരായില്ല, ചോദ്യം ചെയ്യാൻ പൊലീസ്, നടപടിക്ക് സിനിമ സംഘടനകൾ… Read More »

മണിപ്പൂരിലെ ക്രൂരത: നാലുപേര്‍ അറസ്റ്റില്‍; കൂറ്റന്‍ പ്രതിഷേധം…

മണിപ്പൂരില്‍ രണ്ട് കുക്കി ക്രൈസ്തവ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിഷേധം കനത്തതോടെ നാലുപേരെ അറസ്റ്റ് ചെയ്തു. അക്രമികളില്‍ ഒരാളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതിനിടെ, കേസിലെ മുഖ്യപ്രതിയുടെ വീടിന് ജനക്കൂട്ടം തീയിട്ടതായും റിപോര്‍ട്ടുകളുണ്ട്. തൗബല്‍ ജില്ലയിലെ ഹുയിരേം ഹെരാദാസ് സിങ് എന്ന 32 കാരന്റെ വീടിനാണ് തീയിട്ടതെന്നാണ് റിപോര്‍ട്ട്. സ്ത്രീകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളിലെ പച്ച ടീഷര്‍ട്ട് ധരിച്ചതില്‍ …

മണിപ്പൂരിലെ ക്രൂരത: നാലുപേര്‍ അറസ്റ്റില്‍; കൂറ്റന്‍ പ്രതിഷേധം… Read More »

ഉമ്മൻചാണ്ടിയുടെ അവസാനയാത്ര പുതുപ്പള്ളിയുടെ മണ്ണിൽ…

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്. കഴിഞ്ഞ 79 വർഷമായി ഓരോ ആഴ്ചയിലും മുടങ്ങാതെയെത്തിയ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ ഇടയാന്മാരുടെ കുഴിമാടങ്ങൾക്കരികെ, വിശുദ്ധന്റെ പരിശുദ്ധിയോടെ ഉമ്മൻ ചാണ്ടി ഖബറടങ്ങി. എന്നും ജനങ്ങൾക്കിടയിൽ മാത്രം ഉറങ്ങി ശീലമുള്ള ഉമ്മൻ ചാണ്ടി ഇതാദ്യമായി തനിച്ചുറങ്ങി.പള്ളിയിലും മുറ്റത്തും കോട്ടയം മുതലുള്ള രാജ വീഥികളും തിങ്ങിനിറഞ്ഞു നിന്ന ജന ലക്ഷങ്ങളുടെ ഹൃദയം നുറുങ്ങുന്ന തേങ്ങലുകളും നിസ്വനങ്ങളും കേട്ട് , ആരും അടുത്തില്ലാതെ അവരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി സാർ …

ഉമ്മൻചാണ്ടിയുടെ അവസാനയാത്ര പുതുപ്പള്ളിയുടെ മണ്ണിൽ… Read More »