EN24TV

പൈലറ്റ് എത്തിയില്ല’; എയര്‍ ഇന്ത്യ വിമാനം വൈകിയത് 9 മണിക്കൂര്‍…

തുടര്‍ച്ചയായി രണ്ടാം ദിവസവും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. പൈലറ്റ് എത്താത്തതോടെ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പൈലറ്റ് ഉറങ്ങിപ്പോയതിനാല്‍ മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഇന്നലെ പുറപ്പെട്ടത് മണിക്കൂറുകള്‍ വൈകിയാണ്.ദില്ലി തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പൈലറ്റില്ലെന്ന കാരണം പറഞ്ഞാണ് എയര്‍ ഇന്ത്യ വിമാനം വൈകിപ്പിച്ചത്. എട്ട് മണിക്കൂറിന് ശേഷം രാവിലെ 6 മണിക്കാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. വിമാനം വൈകിയതോടെ പല രാജ്യങ്ങളില്‍ നിന്ന് വന്ന യാത്രക്കാരാണ് രാത്രിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. കടുത്ത അലംഭാവമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് യാത്രക്കാരുടെ കൂട്ടത്തിലുള്ള പി സി വിഷ്ണുനാഥ് എം.എല്‍.എ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *