തട്ടിക്കൊണ്ടുപോയ ട്രെയ്‌നിലെ 104 പേരെ പാക് സൈന്യം മോചിപ്പിച്ചു…
ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ ട്രെയ്‌നിലെ 104 യാത്രക്കാരെ ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചെന്ന് പാക് സൈന്യം. ആക്രമണത്തില്‍ 16 ബലൂച് വിമതര്‍ കൊല്ലപ്പെട്ടു. മോചിപ്പിച്ചവരെ ക്വറ്റയിലെ സുരക്ഷിത താവളത്തിലേക്ക് മാറ്റി.ട്രെയ്‌നിലെ മറ്റു യാത്രക്കാരെ വിമതര്‍ മലനിരകളിലേക്ക് മാറ്റിയെന്നാണ് വിവരം. ഈ പ്രദേശത്തെ കാടുകളും മലകളും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് പാക് അധികൃതര്‍ പറയുന്നത്. പാക് സൈന്യത്തിന്റെ സ്‌പെഷ്യല്‍ കമാന്‍ഡോകളും പ്രദേശത്ത് എത്തിയിട്ടുണ്ട്.