EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

ചൈനയുമായുള്ള കരാർ നടപടികൾ പൂർത്തിയായെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് …

ചൈനയുമായുള്ള താരിഫ് കരാർ സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും തന്റെയും അന്തിമ അംഗീകാരത്തിന് വിധേയമാണ് കരാർ എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ‌ ‌ലണ്ടനിൽ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ രണ്ട് ദിവസം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ചൈനയും അമേരിക്കയും തമ്മിൽ ധാരണയായത്.

മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു…

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. 22 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം.ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. ഇതിൽ18 പേർ സ്വയരക്ഷക്കായി കടലിൽ ചാടി. മറ്റുള്ളവർ കപ്പലിലുണ്ട്. 700 കണ്ടെയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നും 0കണ്ടെയ്നറുകൾ കത്തിനശിച്ചതായുമാണ് വിവരം. ഫീഡർ കപ്പലാണെന്ന് സൂചന. രക്ഷാപ്രവർത്തനത്തിനായി നോവിയും കോസ്റ്റ്ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക്…

കര്‍ണാടകയിലെ ഗുണ്ടാ നേതാവും ബജ്‌റങ് ദള്‍ നേതാവുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലിസ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. കേസില്‍ ഇതുവരെ 11 പേരെ മംഗളൂരു പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് ഒന്നിന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണില്‍വച്ചായിരുന്നു സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്.ഇതുസംബന്ധിച്ച ഓര്‍ഡര്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എന്‍ഐഎ കൈപ്പറ്റി.

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം…

കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് മോദിയെ ക്ഷണിച്ചത്. മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദി അറിയിച്ചു.മികച്ച ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഉച്ചകോടിയിലെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ നയതന്ത്രബന്ധം വഷളായിരിക്കെ, ആതിഥേയരായ കാനഡ ഇന്ത്യയെ ക്ഷണിക്കുമോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിനിടെയാണ് മാർക്ക് കാർണിയുടെ …

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം… Read More »

ബെംഗളൂരു ദുരന്തത്തിൽ നടുങ്ങി രാജ്യം പൊലിഞ്ഞത് 11 ജീവനുകൾ, 47 പേർക്ക് പരിക്ക്, സുരക്ഷാ വീഴ്ചയെന്ന് വിമർശനം…

ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ ആ ആവേശം ഒരു ദുരന്തമായി മാറാൻ അധികം സമയമെടുത്തില്ല. ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം.തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 47 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.അതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്.സർക്കാരിൻറെ അനാസ്ഥയെണിതെന്നാണ് ബിജെപിയുടെ ആരോപണം.

ഇരുനേതാക്കളുമില്ലാതെ ചർച്ച; 1000 യുദ്ധ തടവുകാരെ കൈമാറാൻ തീരുമാനം,വെടി നിർത്തൽ കരാർ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. മറിച്ച് 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് …

ഇരുനേതാക്കളുമില്ലാതെ ചർച്ച; 1000 യുദ്ധ തടവുകാരെ കൈമാറാൻ തീരുമാനം,വെടി നിർത്തൽ കരാർ Read More »

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ 5 കൊടുംഭീകരരും…

അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.പഞ്ചാബ് എര്‍ബേസില്‍ ഉപയോഗിച്ചത് അതിവേഗ മിസൈലാണ്. അന്താരാഷ്ട്രവ്യോമപാത പാത പാകിസ്താന്‍ ദുരുപയോഗം ചെയ്‌തെന്നും വാര്‍ത്താസമ്മേളനത്തില്‍ മേധാവിമാര്‍ വ്യക്തമാക്കി. കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം …

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ 5 കൊടുംഭീകരരും… Read More »

ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്…

 ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ നടന്നതെന്നും രാജ്‌നാഥ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം രാജ്യത്തിന് അഭിമാനമാണെന്ന് സേനയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി വ്യക്തമാക്കി.’പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറുപടി നല്‍കി. നിരപരാധികളെ വേട്ടയാടിയവര്‍ക്കുള്ള ചുട്ട മറുപടിയാണിത്. നിഷ്‌കളങ്കരായ മനുഷ്യരെ വേട്ടയാടിയവര്‍ക്ക് മാത്രമാണ് മറുപടി നല്‍കിയത്. ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ല. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് തകര്‍ത്തത്. ഇന്ത്യന്‍ സൈന്യം കൃത്യതയോടെയും ജാഗ്രതയോടെയും …

ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്… Read More »

സിപിഐഎം അമരത്ത് എംഎ ബേബി…

സിപിഐഎം ജനറൽ സെക്രട്ടറിയായി24 -ാം പാർട്ടി കോൺഗ്രസ് എംഎ ബേബിയെ തെരഞ്ഞെടുത്തപ്പോൾ മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇ എം എസിന് ശേഷം കേരള ഘടകത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ജനറൽ സെക്രട്ടറിയായി മാറിയിരിക്കുകയാണ് എം എ ബേബി. ഇടയ്ക്ക് മലയാളി വേരുകൾ ഉള്ള പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാർട്ടി സെൻററിൽ നിന്നായിരുന്നു സെക്രട്ടറിയായത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ച എംഎ ബേബി തന്റെ എഴുപത്തി ഒന്നാം വയസിലാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി …

സിപിഐഎം അമരത്ത് എംഎ ബേബി… Read More »

മ്യാൻമറിൽ ഭൂകമ്പം വിതച്ചത് കനത്ത നാശനഷ്ടം…

മാർച്ച് 28 ന് മ്യാൻമറിൽ ഉണ്ടായ ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കാണിക്കുന്ന, എർത്ത് ഇമേജിംഗ്, മാപ്പിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റ് -3 പകർത്തിയ ചിത്രങ്ങൾ ഐഐസ്ആർഒ പുറത്തിറക്കി.ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറ അജൈൽ അഡ്വാൻസ്ഡ് ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3.മണ്ഡലേ നഗരത്തിൽ ഭൂകമ്പം കനത്ത നാശനഷ്ടം വിതച്ചു. സ്കൈ വില്ല, ഫയാനി പഗോഡ, മഹാമുനി പഗോഡ, ആനന്ദ പഗോഡ, മണ്ഡലേ സർവകലാശാല, മറ്റ് നിരവധി പ്രധാന ലാൻഡ്‌മാർക്കുകൾ എന്നിവയ്ക്ക് പൂർണ്ണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചു. സാഗൈംഗ് നഗരത്തിൽ, …

മ്യാൻമറിൽ ഭൂകമ്പം വിതച്ചത് കനത്ത നാശനഷ്ടം… Read More »