EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

സിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി…

സിക്കിമിലെ ലാച്ചന്‍ താഴ്‌വരയിലെ തീസ്ത നദിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളിലുണ്ടായ മേഘവിസ്‌ഫോടനമാണ് തീസ്ത നദിയില്‍ പൊടുന്നനെ ജലനിരപ്പുയരാന്‍ കാരണമാക്കിയത്. നദിയില്‍ 15 മുതല്‍ 20 അടിവരെ ജലനിരപ്പുയര്‍ന്നു. ഇതിനിടെയാണ് സിങ്താമിലെ ബര്‍ദാങ്ങില്‍ നിര്‍ത്തിയിട്ട സൈനിക വാഹനങ്ങള്‍ ഒലിച്ചുപോയത്. കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാച്ചന്‍ താഴ്‌വരയിലെ വിവിധ സൈനിക ക്യാംപുകളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടതും ദുരന്തത്തിന് ആക്കംകൂട്ടിയതായാണ് റിപോര്‍ട്ട്. കനത്ത …

സിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി… Read More »

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്…

ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ ഡല്‍ഹി പോലിസ് യുഎപിഎ നിയമപ്രകാരം കേസെടുത്തതിനു പിന്നാലെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്. ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരന്‍ യെച്ചൂരിയുടെ വസതിയില്‍ താമസിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവിടെ പരിശോധനയെന്നാണ് പോലിസ് ഭാഷ്യം. പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, …

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്… Read More »

ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ മര്‍ദിച്ച അഞ്ചുവയസ്സുകാരന്‍ മരിച്ചു…

ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് അധ്യാപകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചു വയസ്സുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. രാമന്തപൂര്‍ വിവേക് നഗറിലെ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഹേമന്ത് ആണ് മരിച്ചത്.ഹോംവര്‍ക്ക് ചെയ്യാത്തതില്‍ കുട്ടിയെ അധ്യാപകന്‍ ശനിയാഴ്ച സ്ലൈറ്റ് കൊണ്ട് തലക്കടിച്ചിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സ്‌കൂളിന് മുമ്പില്‍ പ്രതിഷേധവുമായി മാതാപിതാക്കള്‍ എത്തി.

മണിപ്പൂര്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ ആറ് വരെ നീട്ടി…

മണിപ്പൂരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബര്‍ ആറ് വരെയാണ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 26 നാണ് സംസ്ഥാനത്ത് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മെയതി വിദ്യര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം വന്നത്.അതേസമയം മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മലയോര ജില്ലകളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കുകി നേതാക്കള്‍ പറഞ്ഞു. മെയ്തി …

മണിപ്പൂര്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ ആറ് വരെ നീട്ടി… Read More »

മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ്ഭാവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…

മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ്ഭാവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുന്നില്ല. നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളെ ചോദ്യം ചെയ്യുന്നതുമായ ബില്ലുകള്‍ എങ്ങനെ ഒപ്പിടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജന്‍ വന്നിട്ട് കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.കരുവന്നൂര്‍ ബാങ്കില്‍ പരാാതി ലഭിച്ചാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ അറിയിച്ചു.നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്നു എന്ന പരാതിയുമായി ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.

കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം…

2023ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞരായ കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറായ ഡ്രൂ വീസ്മാന്‍. ഇരുവരുടെയും കണ്ടെത്തലുകളാണ് ലോകത്തെ വിറപ്പിച്ച കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. ഈ വര്‍ഷം നല്‍കുന്ന ആറ് നൊബേല്‍ സമ്മാനങ്ങളില്‍ ആദ്യത്തേതാണ് ഈ …

കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം… Read More »

ഇന്ന് ഗാന്ധി ജയന്തി….

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച, ഇന്ത്യക്കാര്‍ ‘ബാപ്പുജി’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154ാം ജന്മവാര്‍ഷികമാണ് ഇന്ന്.അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും വിപുലമായ ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ഥനയും നടക്കും

രാഷ്ട്രം മഹാത്മജിയുടെ സ്മരണയിൽ…

രാജ്യമിന്ന് രാഷ്‌ട്രപിതാവിനെ സ്മരിക്കുന്നു. ​ഗാന്ധിജയന്തി ദിനമായ ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി. കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ തുടങ്ങിയവർ രാജ്ഘട്ടിലെ ​ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. സർവ മത പ്രാർഥനയിലും പങ്കു കൊണ്ടു. രാജ്യത്ത് എല്ലായിടത്തും രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു.

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കി…

മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ. തിരുവല്ല മേപ്രാൽ സ്വദേശി കൈലാത്ത് സിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. എസ്എൻഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയാണ്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ജയ്പൂരിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുജാതനെ പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള  കാക്രോല പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് കുടുംബം പറയുന്നു. സാമൂഹ്യ പ്രവർത്തകൻ കൂടിയായ  സുജാതന്റെ പഴ്സും മൊബൈൽഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.  …

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കി… Read More »