ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് അധ്യാപകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചു വയസ്സുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. രാമന്തപൂര്‍ വിവേക് നഗറിലെ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഹേമന്ത് ആണ് മരിച്ചത്.ഹോംവര്‍ക്ക് ചെയ്യാത്തതില്‍ കുട്ടിയെ അധ്യാപകന്‍ ശനിയാഴ്ച സ്ലൈറ്റ് കൊണ്ട് തലക്കടിച്ചിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സ്‌കൂളിന് മുമ്പില്‍ പ്രതിഷേധവുമായി മാതാപിതാക്കള്‍ എത്തി.