EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

സംസ്ഥാനത്ത് ശക്തമായ മഴ വരുന്നു; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്ന് ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.ചൊവ്വാഴ്ച ഉച്ചക്കു ശേഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള-ലക്ഷദ്വീപ് തീരങ്ങൾ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ചൊവ്വാഴ്ച …

സംസ്ഥാനത്ത് ശക്തമായ മഴ വരുന്നു; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്… Read More »

ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ്…

ഗസയില്‍ ഉപരോധം കടുപ്പിക്കുകയും അഭയാര്‍ഥി ക്യാംപില്‍ ഉള്‍പ്പെടെ വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതിനു പിന്നാലെ ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ്. ഗസയില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് തുടര്‍ന്നാല്‍ തടവുകാരാക്കപ്പെട്ട ഓരോ ഇസ്രായേല്‍ തടവുകാരെയും വധിക്കുമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പില്ലാതെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്ന ഏതൊരു നടപടിയും ഞങ്ങളുടെ കസ്റ്റഡിയിലുള്ള ഒരോ ഇസ്രായേലി തടവുകാരനെയും വധിക്കുന്നതിലൂടെ ഖേദത്തോടെ നേരിടേണ്ടിവരും. ഈ വധശിക്ഷ സംപ്രേക്ഷണം ചെയ്യാന്‍ …

ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ്… Read More »

ഇസ്രായേൽ സംഘർഷം… മരണം 700 ക​ട​ന്നു; ഗസ്സയിൽ 370 മരണം.

ഇസ്രായേൽ – ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇ​സ്രാ​യേ​ലി​ലെ അ​ഷ്‍ക​ലോ​ണി​ൽ ഹ​മാ​സി​ന്റെ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി യു​വ​തി​ക്ക് പ​രി​ക്കേറ്റു. പ​യ്യാ​വൂ​ർ പൈ​സ​ക്ക​രി​യി​ലെ ആ​ന​ന്ദി​ന്റെ ഭാ​ര്യ കൊ​ട്ട​യാ​ട​ൻ ഷീ​ജ (41) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഹോം​ന​ഴ്സാ​യ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയൻ ആരോഗ്യ …

ഇസ്രായേൽ സംഘർഷം… മരണം 700 ക​ട​ന്നു; ഗസ്സയിൽ 370 മരണം. Read More »

പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം കനക്കുന്നു…

നാലു ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ പോര്‍മുഖം തുറന്ന് ഫലസ്തീൻ വിമോചനത്തിനുവേണ്ടി പോരാടുന്ന ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം കടുപ്പിച്ചത്.ഓപറേഷൻ അല്‍-അഖ്സ ഫ്ളഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു.യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്.ആക്രമണത്തില്‍ ഒരു ഇസ്രായേലി വനിത കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.സായുധരായ ഫലസ്തീനികള്‍ ഗാസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിൽ ചെറുവിമാനം തകർന്ന് …

പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം കനക്കുന്നു… Read More »

സമാധാന നൊബേൽ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മൊഹമ്മദിക്ക്…

ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മൊഹമ്മദിക്ക് സമാധാന നൊബേൽ- സ്ത്രീകളുടെ വിമോചനത്തിനും വധശിക്ഷയ്ക്ക് എതിരെയും നിരന്തരം പോരാടി. 13 തവണ അറസ്റ്റിലായ നർഗിസ് മൊഹമ്മദി ഇപ്പോൾ ഇറാനിൽ ജയിലിലാണ്‌.

ഇന്ത്യന്‍ സമ്മര്‍ദം; ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു, നയതന്ത്ര പ്രതിനിധികളെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ…

ഇന്ത്യയുടെ ഭീഷണിക്ക് വഴങ്ങി ഡല്‍ഹിക്ക് പുറത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ. ഒക്ടോബര്‍ 10നകം രാജ്യത്തെ നായതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറക്കണമെന്നാണ് ഇന്ത്യ പറഞ്ഞിരുന്നത്.ഈ മാസം ആദ്യമായാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജാറുടെ കൊലപാതകത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

മാധ്യമസ്വാതന്ത്ര്യം അപകടത്തിൽ ; ചീഫ് ജസ്റ്റിസിന് മാധ്യമ സംഘടനകളുടെ തുറന്ന കത്ത്…

രാജ്യത്ത്‌ മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നെന്നും പ്രതികാരനടപടി ഭയന്നാണ്‌ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി മാധ്യമ സംഘടനകൾ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന്‌ തുറന്ന കത്തെഴുതി.ഡിജിപബ്ബ്‌ ന്യൂസ്‌ ഇന്ത്യ ഫൗണ്ടേഷൻ, ഇന്ത്യൻ വിമെൻസ്‌ പ്രസ്‌ കോർ, പ്രസ്‌ക്ലബ്‌ ഓഫ്‌ ഇന്ത്യ, ഫൗണ്ടേഷൻ ഓഫ്‌ മീഡിയാ പ്രൊഫഷണൽസ്‌, നെറ്റ്‌വർക്ക്‌ ഓഫ്‌ വിമെൻ ഇൻ മീഡിയ, നാഷണൽ അലയൻസ്‌ ഓഫ്‌ ജേർണലിസ്‌റ്റ്‌സ്‌, ചണ്ഡിഗഢ്‌ പ്രസ്‌ക്ലബ്‌, ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്‌റ്റ്സ്‌, കേരളാ യൂണിയൻ ഓഫ്‌ വർക്കിങ് ജേർണലിസ്‌റ്റ്‌സ്‌ തുടങ്ങിയ 16 സംഘടനകളാണ്‌ കത്തെഴുതിയത്‌.‘മാധ്യമപ്രവർത്തകർ നിയമത്തിന്‌ മുകളിലല്ലെന്ന്‌ …

മാധ്യമസ്വാതന്ത്ര്യം അപകടത്തിൽ ; ചീഫ് ജസ്റ്റിസിന് മാധ്യമ സംഘടനകളുടെ തുറന്ന കത്ത്… Read More »

സിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി…

സിക്കിമിലെ ലാച്ചന്‍ താഴ്‌വരയിലെ തീസ്ത നദിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളിലുണ്ടായ മേഘവിസ്‌ഫോടനമാണ് തീസ്ത നദിയില്‍ പൊടുന്നനെ ജലനിരപ്പുയരാന്‍ കാരണമാക്കിയത്. നദിയില്‍ 15 മുതല്‍ 20 അടിവരെ ജലനിരപ്പുയര്‍ന്നു. ഇതിനിടെയാണ് സിങ്താമിലെ ബര്‍ദാങ്ങില്‍ നിര്‍ത്തിയിട്ട സൈനിക വാഹനങ്ങള്‍ ഒലിച്ചുപോയത്. കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാച്ചന്‍ താഴ്‌വരയിലെ വിവിധ സൈനിക ക്യാംപുകളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടതും ദുരന്തത്തിന് ആക്കംകൂട്ടിയതായാണ് റിപോര്‍ട്ട്. കനത്ത …

സിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി… Read More »

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്…

ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ ഡല്‍ഹി പോലിസ് യുഎപിഎ നിയമപ്രകാരം കേസെടുത്തതിനു പിന്നാലെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്. ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരന്‍ യെച്ചൂരിയുടെ വസതിയില്‍ താമസിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവിടെ പരിശോധനയെന്നാണ് പോലിസ് ഭാഷ്യം. പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, …

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്… Read More »