EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

നരകയാതനയില്‍ ഗസ്സ; കൊല്ലപ്പെട്ട ഫലസ്തീനികള്‍ 3755…

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സയണിസ്റ്റ് ഭരണകൂടം ഗസ്സയിലെ നിസ്സഹായരായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ബാധം തുടരുന്നു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 13 ദിവസം പിന്നിട്ടതോടെ തുല്യതയില്ലാത്ത നരകയായതിനയിലേക്കാണ് ഗസ്സ എടുത്തെറിയപ്പെട്ടിരിക്കുന്നത്. അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ആശൂപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും ഗസ്സക്കുമേലുള്ള സൈനിക നടപടിയില്‍ തെല്ലും അയവു വരുത്താന്‍ നെതന്യാഹു ഭരണകൂടം തയ്യാറായിട്ടില്ല.റഫ അതിര്‍ത്തിയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ ഇന്നലെയും നിരവധി തവണ ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തി. ഖാന്‍ യൂനിസില്‍ അല്‍ …

നരകയാതനയില്‍ ഗസ്സ; കൊല്ലപ്പെട്ട ഫലസ്തീനികള്‍ 3755… Read More »

ബൈഡന്‍ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും…

യുദ്ധം രൂക്ഷമായിരിക്കെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആണ് ഇക്കാര്യം അറിയിച്ചത്.അതേസമയം വെള്ളവുമില്ലാതെ, മുറിവു കെട്ടുന്നതിനുള്ള സമാഗ്രികളില്ലാതെ, വെന്റിലേറ്റര്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയില്ലാതെ, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാതെ, തറയില്‍ പോലും രോഗികളെ കിടത്താന്‍ സ്ഥലമില്ലാതെ.., ഗസ്സ എത്തിനില്‍ക്കുന്നത് മഹാവിപത്തിന്റെ വക്കിലെന്ന് ലോകത്തിന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഹമാസിനെതിരായ പ്രത്യാക്രമണമെന്ന ഓമനപ്പേരിട്ട് എല്ലാ അതിരുകളും ലംഘിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്നനരമേധത്തോട് …

ബൈഡന്‍ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും… Read More »

യുഎസില്‍ വിദ്വേഷക്കൊല; ഫലസ്തീന്‍ വംശജനായ ആറുവയസ്സുകാരനെ കുത്തിക്കൊന്നു…

അമേരിക്കയിലെ ചിക്കാഗോയില്‍ ഫലസ്തീന്‍ വംശജനായ ആറുവയസ്സുകാരനെ 71കാന്‍ കുത്തിക്കൊന്നു. വാദിയ അല്‍ ഫലൂം എന്ന ഫലസ്തീന്‍ വംശജനായ മുസ് ലിം ബാലനാണ് കൊല്ലപ്പെട്ടത്. തീവ്ര വംശീദവാദിയും ഇസ്രായേല്‍ ഇനുകൂലിയുമായ ജോസഫ് എം സുബയാണ് കൊലപാതകം നടത്തിയത്. മാതാവിന്റെ മുന്നിലിട്ട് 26 തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്നും വിദ്വേഷക്കൊലയാണിതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൈന്യം ഉപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. പരിക്കേറ്റ 32കാരിയായ മാതാവ് ഹനാന്‍ ഷാഹില്‍ ആശുപത്രിയിലാണ്. പശ്ചിമേഷ്യയിലെ ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധത്തോടുള്ള പ്രതികരണമാണ് കൊലപാതകമെന്നാണ് റിപോര്‍ട്ടുകള്‍. പ്രതിയെ …

യുഎസില്‍ വിദ്വേഷക്കൊല; ഫലസ്തീന്‍ വംശജനായ ആറുവയസ്സുകാരനെ കുത്തിക്കൊന്നു… Read More »

ജോ ബൈഡനോട് രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചു…

ഇസ്രായേൽ- ഹമാസ് ഏറ്റമുട്ടൽ രൂക്ഷമായ യുദ്ധത്തിൽ ഇതു വരെ 3,200 പോർ കൊല്ലപ്പെട്ടതായി ഔദ്യോ​ഗിക കണക്ക്. യുദ്ധം ഏതു നിമിഷവും കനക്കുമെന്നും ഹമാസിനെതിരായ പോരാട്ടം ശക്തമായാൽ സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും ഇസ്രായേൽ.യുദ്ധ മേഖലയിലെ ജനങ്ങളോടു മൂന്നു മണിക്കൂറിനുള്ളിൽ സുരക്ഷിത താവളങ്ങളെത്താൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. അതിനിടെ ഇസ്രയേലിലെ യുദ്ധക്കെടുതികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചു. ഫോണിലൂടെ ക്ഷണം ലഭിച്ചെന്നും ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് …

ജോ ബൈഡനോട് രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചു… Read More »

കര-വ്യോമ-നാവിക ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്…

ഗാസക്കെതിരെ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് വീണ്ടും നല്‍കിയിട്ടുണ്ട്.അതേസമയം ഹമാസ് 40 ഇസ്രാഈലി കുട്ടികളെ തലയറുത്ത് കൊന്നുവെന്ന വ്യാജവാര്‍ത്തയില്‍ ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയത് കൊടുംക്രൂരത. ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ 724 കുട്ടികളെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജവാര്‍ത്തയുടെ മറവിലാണ് ഇസ്രാഈല്‍ ഇത്രയേറെ ക്രൂരത ഗസ്സയില്‍ അഴിച്ചുവിട്ടത്.ഗസ്സയില്‍ ഇതുവരെ 2215 പേര്‍ കൊല്ലപ്പെട്ടതായി ഫല്‌സ്തീന്‍ …

കര-വ്യോമ-നാവിക ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്… Read More »

പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു…

വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രാഈല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ജനങ്ങളെ ഗസ്സയില്‍നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സഊദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രാഈല്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രാഈലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.എന്നാല്‍, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് …

പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു… Read More »

‘ഓപ്പറേഷന്‍ അജയ്’: ആദ്യ വിമാനം ഇന്നെത്തും…

ഇസ്രാഈലില്‍നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും. ഇസ്രാഈലിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ അജയ് പദ്ധതിയുടെ ഭാഗമായാണിത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഇന്നലെ രാത്രിയോടെ തെല്‍അവീവിലെത്തി. രാത്രി തന്നെ പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.230 പേരെയാണ് ആദ്യ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡല്‍ഹിയില്‍ ഇന്നലെ …

‘ഓപ്പറേഷന്‍ അജയ്’: ആദ്യ വിമാനം ഇന്നെത്തും… Read More »

ആശുപത്രികള്‍ അടക്കം ഇരുട്ടിലാകും; ഗസയിലെ ഏക വൈദ്യുതി പ്ലാന്റ് മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കും…

ഗസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലക്കുമെന്ന് ഗസപവര്‍ അതോറിറ്റി. ഇസ്രായേല്‍ വൈദ്യുതി വിതരണം നിര്‍ത്തിയ പശ്ചാത്തലത്തില്‍ മേഖലയില്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.വൈദ്യുതി നിര്‍ത്തുമെന്ന് ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു. വൈദ്യുതി ലഭ്യമാവാത്ത വശം ആശുപത്രി അടക്കമുള്ള സംവിധാനങ്ങള്‍ താളം തെറ്റുമെന്ന് ഉറപ്പാണ്.അതേസമയം ഗസയ്ക്ക് ചുറ്റം സൈനീക വിന്യാസം പൂര്‍ത്തിയാക്കിയ ഇസ്രാഈല്‍ കരയുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. മൂന്നര ലക്ഷത്തോളം സൈനികരെയാണ് ഗസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്നത്. ഹമാസിന്റെ സൈനിക …

ആശുപത്രികള്‍ അടക്കം ഇരുട്ടിലാകും; ഗസയിലെ ഏക വൈദ്യുതി പ്ലാന്റ് മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കും… Read More »

അമര്‍ത്യസെന്‍ മരിച്ചെന്നവാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി മകള്‍…

സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യ സെന്‍ അന്തരിച്ചെന്ന എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്ന് മകള്‍ നന്ദന ദേബ് സെന്‍. പ്രചരിച്ച വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അമര്‍ത്യ സെന്‍ ആരോഗ്യവാനാണെന്നും നന്ദന വ്യക്തമാക്കി. ബാബയെ കുറിച്ചുള്ള നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആശങ്കകകള്‍ക്കും നന്ദി. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. ഞങ്ങള്‍ കുടുംബത്തോടൊപ്പം കേംബ്രിഡ്ജില്‍ രണ്ടാഴ്ച ചെലവഴിച്ചു. എപ്പോഴത്തേയും പോലെ ചുറുചുറുക്കോടെയാണ് അദ്ദേഹം യാത്ര കഴിഞ്ഞു തിരിച്ചുപോയത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ആഴ്ചയില്‍ രണ്ട് കോഴ്സുകള്‍ പഠിപ്പിക്കുന്നതിന്റെയും ഒരു പുസ്തകമെഴുതുന്നതിന്റെയും തിരക്കിലാണ് …

അമര്‍ത്യസെന്‍ മരിച്ചെന്നവാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി മകള്‍… Read More »