EN24TV

ജോ ബൈഡനോട് രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചു…

ഇസ്രായേൽ- ഹമാസ് ഏറ്റമുട്ടൽ രൂക്ഷമായ യുദ്ധത്തിൽ ഇതു വരെ 3,200 പോർ കൊല്ലപ്പെട്ടതായി ഔദ്യോ​ഗിക കണക്ക്. യുദ്ധം ഏതു നിമിഷവും കനക്കുമെന്നും ഹമാസിനെതിരായ പോരാട്ടം ശക്തമായാൽ സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും ഇസ്രായേൽ.യുദ്ധ മേഖലയിലെ ജനങ്ങളോടു മൂന്നു മണിക്കൂറിനുള്ളിൽ സുരക്ഷിത താവളങ്ങളെത്താൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. അതിനിടെ ഇസ്രയേലിലെ യുദ്ധക്കെടുതികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചു. ഫോണിലൂടെ ക്ഷണം ലഭിച്ചെന്നും ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് പ്രസിഡന്റ് തീരുമാനമെടത്തില്ലെന്നും വൈറ്റ് ഹൗസ്.‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ ഇന്ത്യൻ പൗരൻമാരിൽ കേരളത്തിൽ നിന്നുളള 31 പേരിൽ 26 പേർ കൂടി നോർക്ക റൂട്ട്സ് മുഖേന നാട്ടിൽ തിരിച്ചെത്തി. മറ്റുളളവർ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *