EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഉമ്മൻ ചാണ്ടിക്കെതിരായ ​ഗൂഢാലോചന: ​ഗണേഷ് കുമാറിന്റെ ഹർജി ഇന്നു ഹൈക്കോടതിയിൽ…

സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാർ എം.എൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി ഇന്ന് വരെ സ്റ്റേ ചെയ്തിരുന്നു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ കീഴ്കോടതിയെ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *