EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കര-വ്യോമ-നാവിക ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്…

ഗാസക്കെതിരെ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് വീണ്ടും നല്‍കിയിട്ടുണ്ട്.അതേസമയം ഹമാസ് 40 ഇസ്രാഈലി കുട്ടികളെ തലയറുത്ത് കൊന്നുവെന്ന വ്യാജവാര്‍ത്തയില്‍ ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയത് കൊടുംക്രൂരത. ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ 724 കുട്ടികളെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജവാര്‍ത്തയുടെ മറവിലാണ് ഇസ്രാഈല്‍ ഇത്രയേറെ ക്രൂരത ഗസ്സയില്‍ അഴിച്ചുവിട്ടത്.ഗസ്സയില്‍ ഇതുവരെ 2215 പേര്‍ കൊല്ലപ്പെട്ടതായി ഫല്‌സ്തീന്‍ ആഭ്യന്തര വിഭാഗം സ്ഥിരീകരിച്ചു. 458 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 8,714 പേര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 324 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 126 കുട്ടികളും 88 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്നലെ മാത്രം 1018 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ബാങ്കില്‍ 54 പേര്‍ ഇന്നലെ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് വിദേശികളടക്കം ഒമ്പതു ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.വെള്ളിയാഴ്ചയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 13 തടവുകാര്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക കണക്കനുസരിച്ച് 2.3 ദശലക്ഷമുള്ള ഗസ്സയിലെ ജനസംഖ്യയില്‍ പകുതിയോളം 18 വയസ്സിനു താഴെയാണ്. അതിനിടെ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അബു മുറാദിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ അവകാശപ്പെട്ടു. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ഗസ്സയിലെ ആസ്ഥാനത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രാഈല്‍ അവകാശവാദം. എന്നാല്‍ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

മലയിൻകീഴ് കാട്ടാക്കട റൂട്ടിൽ അന്തിയൂർക്കോണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ബസ് റൂട്ടിൽ നിരപ്പായ വസ്തു വിൽപ്പനയ്ക്ക്…

Leave a Comment

Your email address will not be published. Required fields are marked *