
സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യ സെന്‍ അന്തരിച്ചെന്ന എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്ന് മകള്‍ നന്ദന ദേബ് സെന്‍. പ്രചരിച്ച വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അമര്‍ത്യ സെന്‍ ആരോഗ്യവാനാണെന്നും നന്ദന വ്യക്തമാക്കി. ബാബയെ കുറിച്ചുള്ള നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആശങ്കകകള്‍ക്കും നന്ദി. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. ഞങ്ങള്‍ കുടുംബത്തോടൊപ്പം കേംബ്രിഡ്ജില്‍ രണ്ടാഴ്ച ചെലവഴിച്ചു. എപ്പോഴത്തേയും പോലെ ചുറുചുറുക്കോടെയാണ് അദ്ദേഹം യാത്ര കഴിഞ്ഞു തിരിച്ചുപോയത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ആഴ്ചയില്‍ രണ്ട് കോഴ്സുകള്‍ പഠിപ്പിക്കുന്നതിന്റെയും ഒരു പുസ്തകമെഴുതുന്നതിന്റെയും തിരക്കിലാണ് അദ്ദേഹം, നന്ദന ദേബ് സെന്‍ എക്സില്‍ കുറിച്ചു.ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാവും അമര്‍ത്യ സെന്നിന്റെ ശിഷ്യയുമായ ക്ലോഡിയ ഗ്ലോഡിന്റെ പേരിലുള്ള എക്സ് ഹാന്‍ഡിലിലാണ് അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ തന്റെ പേരില്‍ തുടങ്ങിയ വ്യാജ അക്കൗണ്ടാണില്‍ നിന്നാണ് വാര്‍ത്ത പ്രചരിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടി ക്ലോഡിയ ഗ്ലോഡിന്‍ രംഗത്തെത്തി. അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജവാര്‍ത്ത പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിശദീകരണവുമായി അമര്‍ത്യാസെന്നിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്.
