അമര്‍ത്യസെന്‍ മരിച്ചെന്നവാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി മകള്‍…
സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യ സെന്‍ അന്തരിച്ചെന്ന എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്ന് മകള്‍ നന്ദന ദേബ് സെന്‍. പ്രചരിച്ച വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അമര്‍ത്യ സെന്‍ ആരോഗ്യവാനാണെന്നും നന്ദന വ്യക്തമാക്കി. ബാബയെ കുറിച്ചുള്ള നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആശങ്കകകള്‍ക്കും നന്ദി. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. ഞങ്ങള്‍ കുടുംബത്തോടൊപ്പം കേംബ്രിഡ്ജില്‍ രണ്ടാഴ്ച ചെലവഴിച്ചു. എപ്പോഴത്തേയും പോലെ ചുറുചുറുക്കോടെയാണ് അദ്ദേഹം യാത്ര കഴിഞ്ഞു തിരിച്ചുപോയത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ആഴ്ചയില്‍ രണ്ട് കോഴ്സുകള്‍ പഠിപ്പിക്കുന്നതിന്റെയും ഒരു പുസ്തകമെഴുതുന്നതിന്റെയും തിരക്കിലാണ് …
അമര്‍ത്യസെന്‍ മരിച്ചെന്നവാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി മകള്‍… Read More »