EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരളതീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ മുന്നറിയിപ്പ്…

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. മാത്രമല്ല ഞായറാഴ്ച മുതൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശം മറികടന്ന് ആരെങ്കിലും മത്സ്യബന്ധനത്തിന്‌ പോയിട്ടുണ്ടെങ്കിൽ അവർ എത്രയും വേഗം അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തിച്ചേരണമെന്നും അറിയിച്ചു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്…

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയാണ് എ ഐ ക്യാമറ വഴി ആദ്യദിവസം ജനങ്ങളിൽ നിന്ന് 4 കോടി പിഴിഞ്ഞെടുത്തതെന്ന് കെ.സുധാകരൻ…

മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയാണ് എ ഐ ക്യാമറ വഴി ആദ്യദിവസം ജനങ്ങളിൽ നിന്ന് 4 കോടി പിഴിഞ്ഞെടുത്തതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.ഇവ സ്ഥാപിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എല്ലാ നാടുകളിലും ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെങ്കില്‍ പിണറായി വിജയന്‍ അതു നടപ്പാക്കുന്നത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ വരുമാനവും ലോട്ടറി വരുമാനത്തേക്കാള്‍ കൂടുതലുമാണ് ക്യാമറകൾ വഴി സർക്കാർ ലക്ഷ്യമിടുന്നത്.കേരളത്തില്‍ …

മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയാണ് എ ഐ ക്യാമറ വഴി ആദ്യദിവസം ജനങ്ങളിൽ നിന്ന് 4 കോടി പിഴിഞ്ഞെടുത്തതെന്ന് കെ.സുധാകരൻ… Read More »

കൊല്ലം സുധിക്ക് കണ്ണീരോടെ വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി…

കൊല്ലം സുധിക്ക് കണ്ണീരോടെ വിട നൽകി നാട്. കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. വൻ ജനാവലിയാണ് സുധിയെ അവസാനമായി കാണാൻ ഒത്തുകൂടിയത്. തിരക്ക് കാരണം അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ നിരവധിപ്പേരാണ് മടങ്ങിപ്പോയത്.രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും മൃതദേഹം പൊതു …

കൊല്ലം സുധിക്ക് കണ്ണീരോടെ വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി… Read More »

നഗ്നതാ പ്രദർശനം നടത്തിയ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ…

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു.നടിയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തുവരുമ്പോൾ സവാദിനെ ഹാരമിട്ട് സ്വീകരിക്കാനാണ് പരിപാടി.പെൺകുട്ടി ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞിട്ടാണ് വരുന്നത്. അപ്പഴേ നമുക്ക് മനസിലായി, ഇത് ഫോളോവേഴ്സിനെ കൂട്ടാനുള്ള പരിപാടിയാണെന്ന്. ഇങ്ങനെ ഒരു സംഭവം നടന്നാൽ കൂളായി …

നഗ്നതാ പ്രദർശനം നടത്തിയ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ… Read More »

അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ, കാറ്റ്; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത കണക്കിലെടുത്ത് നാളെ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.അതേസമയം, കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുണ്ട്. ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള നിഗമനമെങ്കിലും ഇത് മൂന്ന് ദിവസം കൂടി വൈകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ സ്‌കൈമെറ്റ് ജൂണ്‍ ഏഴിന് മണ്‍സൂണ്‍ എത്തുമെന്നാണ് പ്രവചനം. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് …

അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ, കാറ്റ്; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്… Read More »

കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ശുചിത്വത്തിനൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിക്കുന്നു…

കേന്ദ്രം വരുത്തിവച്ച ദുരന്തം ; റെയിൽവേയിൽ 3.14 ലക്ഷം തസ്‌തികയിൽ ആളില്ല…

യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്‌ 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്‌. ഇതുകൂടാതെ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല.  മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ്‌  ഇതിനായി  നീക്കിവയ്‌ക്കുന്നത്‌.  ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്‌’  സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്‌.ഇപ്പോൾ ദുരന്തമുണ്ടായ കിഴക്കൻ സോണിൽ 30,141 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. ലോക്കോപൈലറ്റുമാർ തുടർച്ചയായി 12 …

കേന്ദ്രം വരുത്തിവച്ച ദുരന്തം ; റെയിൽവേയിൽ 3.14 ലക്ഷം തസ്‌തികയിൽ ആളില്ല… Read More »

റേഷന്‍ മുടങ്ങിയത് കുറ്റകരമായ അനാസ്ഥ; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്ന് വി ഡി സതീശൻ…

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയത് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയത്തില്‍ ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്.സാങ്കേതിക പിഴവിന്റെ പേരില്‍ വ്യാഴാഴ്ച മുതലാണ് റേഷന്‍ വിതരണം മുടങ്ങിയത്. ഇ-പോസ് (ഇലക്ട്രോണിക് പോയിന്റ്‌സ് ഓഫ് …

റേഷന്‍ മുടങ്ങിയത് കുറ്റകരമായ അനാസ്ഥ; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്ന് വി ഡി സതീശൻ… Read More »

എ.ഐ ക്യാമറ; പിഴ നാളെ മുതല്‍…

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ അടക്കണം. 726 എ.ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.സ്വയാര്‍ജിത ബുദ്ധി ഉപയോഗിച്ച് ഓരോ വാഹനത്തിന്റെയും നിയമലംഘനങ്ങള്‍ സൂം ചെയ്ത് കണ്ടെത്തി, കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം അയക്കാന്‍ ശേഷിയുള്ളതാണ് എ.ഐ ക്യാമറകള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും ഇത് പ്രായോഗികമല്ലെന്ന വാദവും നിലനില്‍ക്കുമ്പോളാണ് നാളെ മുതല്‍ യാത്രക്കാരുടെ കീശ കീറുന്നത്. …

എ.ഐ ക്യാമറ; പിഴ നാളെ മുതല്‍… Read More »