

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. പുതുക്കിയ കാലാവസ്ഥാ അറിയിപ്പനുസരിച്ച് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജല കമ്മീഷന്‍ അറിയിച്ചു.തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷന്‍, പത്തനംതിട്ട അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ തീരങ്ങളില്‍ ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷന്‍ ആവശ്യപ്പെട്ടു.ആലപ്പുഴയിലെ അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങി. ചില താഴ്ന്ന പ്രദേശങ്ങള്‍ നിലവിൽ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ ഒരേ ജയിലില്‍; കോടതിയേയും ഇ.ഡിയേയും അറിയിച്ചില്ല…

കരുവന്നൂര്‍ കേസിലെ പ്രതികളുടെ ജയില്‍ മാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇ.ഡി. പി ആര്‍ അരവിന്ദാക്ഷനെയും സി.ആര്‍ ജില്‍സിനെയും ജില്ലാ ജയിലിലേക്ക് മാറ്റിയതില്‍ അതൃപ്തി. ജയില്‍ മാറ്റത്തില്‍ എറണാകുളം സബ് ജയില്‍ സുപ്രണ്ടിനോട് കോടതി വിശദീകരണം തേടി. കോടതിയേയും ഇ.ഡിയേയും അറിയിക്കാതെ പ്രതികളെ ഒരേ ജയിലില്‍ പ്രവേശിപ്പിച്ചെന്നാണ് ഇ.ഡിയുടെ പരാതി.അതേസമയം കരുവന്നൂര്‍ തട്ടിപ്പില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരാണ് ഇഡി ഓഫീസില്‍ ഹാജരായത്.കരുവന്നൂര്‍ അടക്കം പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായത്തിന് വഴി തേടി ഇന്ന് കൊച്ചിയില്‍ നിര്‍ണ്ണായക ചര്‍ച്ച നടക്കും. സഹകരണ മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സഹകരണ വകുപ്പിലേയും കേരള ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് പണമെത്തിക്കുന്നത് നിലവിലുള്ള കുരുക്കഴിക്കലാണ് പ്രധാന അജണ്ട. കാര്യം കരുവന്നൂരിന്റെ പേരിലെങ്കിലും തകര്‍ച്ചയിലായ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആകെ ആശ്വാസം എന്ന നിലയിലാണ് സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനൊരുങ്ങുന്നത്.
