
ഡല്‍ഹി പോലിസ് വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. പുകഴ്ത്തുപാടലുകള്‍ അല്ലാതെ ഇന്ത്യാ രാജ്യത്ത് വിമര്‍ശനാത്മക പത്രപ്രവര്‍ത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സര്‍ക്കാരെന്നും കേരളത്തില്‍ പ്രലോഭനവും സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ട് മുഴുവന്‍ മാധ്യമസ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കേരളത്തിലെ ഇത്തരം മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്. അവരെ ഭീഷണികൊണ്ട് കീഴ്‌പ്പെടുത്തുകയെന്നതാണു ബിജെപി നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.
