EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

ജോ ബൈഡനോട് രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചു…

ഇസ്രായേൽ- ഹമാസ് ഏറ്റമുട്ടൽ രൂക്ഷമായ യുദ്ധത്തിൽ ഇതു വരെ 3,200 പോർ കൊല്ലപ്പെട്ടതായി ഔദ്യോ​ഗിക കണക്ക്. യുദ്ധം ഏതു നിമിഷവും കനക്കുമെന്നും ഹമാസിനെതിരായ പോരാട്ടം ശക്തമായാൽ സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും ഇസ്രായേൽ.യുദ്ധ മേഖലയിലെ ജനങ്ങളോടു മൂന്നു മണിക്കൂറിനുള്ളിൽ സുരക്ഷിത താവളങ്ങളെത്താൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. അതിനിടെ ഇസ്രയേലിലെ യുദ്ധക്കെടുതികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചു. ഫോണിലൂടെ ക്ഷണം ലഭിച്ചെന്നും ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് …

ജോ ബൈഡനോട് രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചു… Read More »

വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പല്‍ ‘ഷെന്‍ഹുവ 15’നെ സ്വീകരിച്ചുകൊണ്ട് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്.

വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പല്‍ ‘ഷെന്‍ഹുവ 15’നെ സ്വീകരിച്ചുകൊണ്ട് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. വൈകിട്ട് 4ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കും. 5000ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, സി.ഇ.ഒ രാജേഷ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് തുടങ്ങിയവര്‍ പങ്കെടുക്കും.ആദ്യ കപ്പല്‍ എത്തിയപ്പോള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് …

വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പല്‍ ‘ഷെന്‍ഹുവ 15’നെ സ്വീകരിച്ചുകൊണ്ട് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. Read More »

കര-വ്യോമ-നാവിക ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്…

ഗാസക്കെതിരെ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് വീണ്ടും നല്‍കിയിട്ടുണ്ട്.അതേസമയം ഹമാസ് 40 ഇസ്രാഈലി കുട്ടികളെ തലയറുത്ത് കൊന്നുവെന്ന വ്യാജവാര്‍ത്തയില്‍ ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയത് കൊടുംക്രൂരത. ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ 724 കുട്ടികളെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജവാര്‍ത്തയുടെ മറവിലാണ് ഇസ്രാഈല്‍ ഇത്രയേറെ ക്രൂരത ഗസ്സയില്‍ അഴിച്ചുവിട്ടത്.ഗസ്സയില്‍ ഇതുവരെ 2215 പേര്‍ കൊല്ലപ്പെട്ടതായി ഫല്‌സ്തീന്‍ …

കര-വ്യോമ-നാവിക ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്… Read More »

പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു…

വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രാഈല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ജനങ്ങളെ ഗസ്സയില്‍നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സഊദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രാഈല്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രാഈലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.എന്നാല്‍, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് …

പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു… Read More »

‘ഓപ്പറേഷന്‍ അജയ്’: ആദ്യ വിമാനം ഇന്നെത്തും…

ഇസ്രാഈലില്‍നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും. ഇസ്രാഈലിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ അജയ് പദ്ധതിയുടെ ഭാഗമായാണിത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഇന്നലെ രാത്രിയോടെ തെല്‍അവീവിലെത്തി. രാത്രി തന്നെ പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.230 പേരെയാണ് ആദ്യ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡല്‍ഹിയില്‍ ഇന്നലെ …

‘ഓപ്പറേഷന്‍ അജയ്’: ആദ്യ വിമാനം ഇന്നെത്തും… Read More »

വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പല്‍ 15നെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍…

വിഴിഞ്ഞം തുറമുഖത്ത് 15ന് വൈകീട്ട് നാലിന് ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ആ ദിവസം മാറുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കു പോലും സുഗമമായി വന്നുപോകാന്‍ സൗകര്യമുള്ള തുറമുഖമായിരിക്കും വിഴിഞ്ഞം. ദൈവത്തിന്റെ സ്വന്തംനാട് എന്ന് നാം വിശേഷിപ്പിക്കുന്ന കേരളത്തില്‍, ദൈവത്തിന്റെ അനുഗ്രഹം കനിഞ്ഞിറങ്ങിയ ഒരു കടലാണ് വിഴിഞ്ഞത്തുള്ളത്. മറ്റ് തുറമുഖങ്ങളിലൊക്കെ കപ്പല്‍ വരാനുള്ള സൗകര്യം ഒരുക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഡ്രഡ്ജിങ് …

വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പല്‍ 15നെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍… Read More »

ആശുപത്രികള്‍ അടക്കം ഇരുട്ടിലാകും; ഗസയിലെ ഏക വൈദ്യുതി പ്ലാന്റ് മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കും…

ഗസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലക്കുമെന്ന് ഗസപവര്‍ അതോറിറ്റി. ഇസ്രായേല്‍ വൈദ്യുതി വിതരണം നിര്‍ത്തിയ പശ്ചാത്തലത്തില്‍ മേഖലയില്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.വൈദ്യുതി നിര്‍ത്തുമെന്ന് ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു. വൈദ്യുതി ലഭ്യമാവാത്ത വശം ആശുപത്രി അടക്കമുള്ള സംവിധാനങ്ങള്‍ താളം തെറ്റുമെന്ന് ഉറപ്പാണ്.അതേസമയം ഗസയ്ക്ക് ചുറ്റം സൈനീക വിന്യാസം പൂര്‍ത്തിയാക്കിയ ഇസ്രാഈല്‍ കരയുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. മൂന്നര ലക്ഷത്തോളം സൈനികരെയാണ് ഗസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്നത്. ഹമാസിന്റെ സൈനിക …

ആശുപത്രികള്‍ അടക്കം ഇരുട്ടിലാകും; ഗസയിലെ ഏക വൈദ്യുതി പ്ലാന്റ് മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കും… Read More »

സ്വര്‍ണ്ണം കടത്തിയത് 60 തവണ; പിന്നില്‍ പ്രവര്‍ത്തിച്ചത് ഉന്നത ഉദ്യോഗസ്ഥരും…

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂര്‍ വഴി 60 പ്രാവശ്യം സ്വര്‍ണം കണ്ടെത്തിയെന്നാണ് കണ്ടെത്തല്‍.കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയതെന്നും പൊലീസ്.വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരന്‍ ഷറഫലി, സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരം പൊലീസിന് …

സ്വര്‍ണ്ണം കടത്തിയത് 60 തവണ; പിന്നില്‍ പ്രവര്‍ത്തിച്ചത് ഉന്നത ഉദ്യോഗസ്ഥരും… Read More »