EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തിരുവനന്തപുരത്ത് രണ്ടുപേർക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു…

തിരുവനന്തപുരത്ത് രണ്ടുപേർക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് പ്രഥമിക നിഗമനം.രോഗബാധിതർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പനിയും മുണ്ടിനീരും ദേഹമാസകലമുള്ള നീരുമാണ് പ്രധാന രോഗലക്ഷണങ്ങൾ. അസഹനീയമായ ശരീരവേദനയുമുണ്ടാകും. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

സർക്കാരിന്റെ അവഗണനയിൽ രാജ്യാന്തര താരങ്ങൾ കേരളം വിടുന്നത്, സംസ്ഥാനത്തിന് തിരിച്ചടിയാകും; പ്രതിപക്ഷനേതാവ്

സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയിൽ മനംമടുത്ത് കായികതാരങ്ങൾ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും കത്തയച്ചു.രാജ്യാന്തര ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയിക്ക് പിന്നാലെ ട്രിപ്പിൾ ജ് രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ എന്നിവരാണ് കേരളം വിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കായിക മേഖലയെ തളർത്തുമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *