EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

മണിപ്പുരിലെ ജിരിബം ജില്ലയിൽ സംഘർഷം…

സംഘർഷം തുടരുന്ന മണിപ്പുരിലെ ജിരിബം ജില്ലയിൽ നിന്ന് 200 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ കൂടുതലും മെയ്ത്തി വിഭാ​ഗക്കാരാണ്. ഒരാഴ്ച മുൻപ് കാണാതായ മെയ്ത്തി വിഭാ​ഗക്കാരന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ഇവിടെ സംഘർഷം രൂക്ഷമായത്.സംഘർഷാവസ്ഥ രൂക്ഷമായതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി…

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് …

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി… Read More »

സുഡാനിൽ ആർഎസ്‌എഫ്‌ ആക്രമണം; 
100 ഗ്രാമീണർ കൊല്ലപ്പെട്ടു…

സുഡാൻ അർധസൈനിക വിഭാഗമായ റാപിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സസ്‌ (ആർഎസ്‌എഫ്‌) ഗെസിര സംസ്ഥാനത്തെ വാദ്‌ അൽനൗറ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഡിസംബറിൽ വാദ്‌ മദാനി നഗരം പിടിച്ചെടുത്തശേഷം ആർഎസ്‌എഫ്‌ നടത്തുന്ന അക്രമ പരമ്പരയിൽ ഒടുവിലത്തേതാണിത്‌ .2023 ഏപ്രിലിൽ ആർഎസ്‌എഫിനും സുഡാൻ സൈന്യത്തിനുമിടയിൽ തുടങ്ങിയ അധികാര വടംവലി രാജ്യത്തെ കലാപക്കളമാക്കിയിരുന്നു. ഒടുവിൽ തലസ്ഥാനമായ ഖാർത്തൂം ആർഎസ്‌എഫ്‌ പിടിച്ചെടുത്തു. അതിനുശേഷം സായുധസംഘങ്ങൾക്കെതിരെ എന്നുപറഞ്ഞ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയാണ്‌ ആർഎസ്‌എഫ്‌.

ലോക് സഭതെരഞ്ഞെടുപ്പ്; മോദിയെ വിറപ്പിച്ച് അജയ് റായ്…

വാരാണസിയിൽ വോട്ടെണ്ണൽ ദിനത്തിൽ രാവിലെ ഒൻപതരയോടെ ടിവി ചാനലുകളിൽ ജനങ്ങൾ ഒറ്റുനോക്കികൊണ്ടിരുന്നത് അജയ് റായിയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറായിരത്തോളം വോട്ടിനു അൽപ സമയമെങ്കിലും പിന്നിലാക്കിയ അജയ് റായ്ക്ക് ഇപ്പോൾ കോൺഗ്രസിൽ താരപരിവേഷമാണ്. ഹിന്ദി മേഖലയിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് വാരാണസിയിലെ പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്.2019 ൽ മോദിക്കെതിരെ മത്സരിച്ച അജയ് 4.79 ലക്ഷം വോട്ടിനാണു തോറ്റത്. ഇക്കുറി സ്ഥാനാർഥിയായി അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് കളത്തിലിറക്കിയപ്പോൾ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന് ബിജെപി കണക്കുകൂട്ടി. പക്ഷേ, …

ലോക് സഭതെരഞ്ഞെടുപ്പ്; മോദിയെ വിറപ്പിച്ച് അജയ് റായ്… Read More »

സ്വർണക്കടത്ത്: മുൻ സ്റ്റാഫ് അംഗത്തിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂർ…

ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി. തന്റെ സ്റ്റാഫിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ശിവകുമാറിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് തരൂർ എക്സിൽ കുറിച്ചു.72കാരനും വൃക്കരോഗിയുമായ ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്നും തരൂർ പറഞ്ഞു. 

കാൾസനെ വിറപ്പിച്ച് പ്രഗ്നാനന്ദ; നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം…

നോർവേ ചെസ് ടൂര്‍ണമെന്‍റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിലായിരുന്നു 18കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററുടെ അട്ടിമറിജയം. വിജയത്തോടെ 5.5 പോയിന്റുമായി ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്തെത്തി. റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ വിജയം.മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഒന്നാം സ്ഥാനത്തിനായി മത്സരിച്ച കാൾസൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസൺ വിശ്വസിക്കാനാവാത്ത തോൽവിയാണ് ജന്മനാട്ടിൽ ഏറ്റുവാങ്ങിയത്.

10 വയസ്സുകാരിയെ പീഡിപ്പിച്ച കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ് …

10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ്. കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരില്‍ വീട്ടില്‍ പി പി മോഹനനെ(51)യാണ് ഈരാറ്റുപേട്ട അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ 2.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും ജഡ്ജി റോഷന്‍ തോമസ് വിധിച്ചു. പിഴ തുകയില്‍ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവിട്ടുണ്ട്. പോക്‌സോ നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 സപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. …

10 വയസ്സുകാരിയെ പീഡിപ്പിച്ച കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ് … Read More »

ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തം; മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല : രമേശ്‌ ചെന്നിത്തല

ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ സത്കാരത്തിൽ പങ്കെടുത്തത് പോലീസ് സേനയുടെ ജീർണാവസ്ഥയുടെ തെളിവാണെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. പോലീസും ഗുണ്ടാ മാഫിയകളുമായുള്ള ബന്ധം ശക്തി പ്രാപിച്ചു വരികയാണ്. ഗുണ്ടാപ്രവർത്തനങ്ങൾ തടയേണ്ടവർ തന്നെ അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വളർത്തികൊണ്ട് വരികയാണ്. ഇവരെ നിയന്ത്രിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.“ഇവിടെ ഡിജിപി ഉണ്ടോയെന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആർക്കും അറിയില്ല. ഗുണ്ടകളും മാഫിയ സംഘങ്ങളും അഴിഞ്ഞാടുമ്പോൾ …

ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തം; മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല : രമേശ്‌ ചെന്നിത്തല Read More »

പൈപ്പിൻമൂട് ബസ് വെയിറ്റിംഗ് ഷെൽട്ടറും ഹൈടെക്ക്…

  വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഏഴാമത്തെ ഹൈടെക് ബസ് ഷെൽട്ടർ ശാസ്തമംഗലം പൈപ്പിൻമൂട് ജംഗ്ഷനിൽ പണി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകി. ബസ് കാത്തിരിക്കുന്നവർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്ന സീറ്റുകൾ, എഫ്.എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷൻ, മാഗസിൻ സ്റ്റാന്റ്, സുരക്ഷാ ക്യാമറ എന്നിവ സഹിതം അതി മനോഹരമായ ഡിസൈനിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. സി.ഇ.ആർ ഫണ്ട് വിനിയോഗിച്ച് അടുത്തിടെ നവീകരിച്ച പൈപ്പിൻമൂട് പാർക്കിൽ ഒരു കുടിവെള്ള കിയോസ്ക്കും സജ്ജമാക്കി. യാതൊരുവിധ സർക്കാർ …

പൈപ്പിൻമൂട് ബസ് വെയിറ്റിംഗ് ഷെൽട്ടറും ഹൈടെക്ക്… Read More »

കോട്ടയത്ത്‌ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു…

പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു(53)വാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിലാണ് സംഭവം.വെള്ളത്തില്‍ മുങ്ങിയശേഷം ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇതോടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.