EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ മരിച്ചു…

സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടി72 ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം. പരിശീലനത്തിനിടെ നദിയില്‍ പെട്ടെന്ന് ജലനിരപ്പ് വര്‍ധിക്കുകയായിരുന്നു.ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലേയില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ന്യോമചുഷൂല്‍ മേഖലയിലെ മന്ദിര്‍ മോര്‍ഹില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

കത്വയിൽ ഒരു ജവാന് വീരമൃത്യു; കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു…

ജമ്മുകശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃതു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ജമ്മുവിലെ ഡോഡയിൽ സൈനിക പോസ്റ്റിന് നേരെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചു.കത്വവയിൽ സൈന്യം വധിച്ച ഭീകരനിൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെത്തി. റിയാസി ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരൻറെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടാണ് ജമ്മു കശ്മീർ പൊലീസ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *