EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും…

മൂന്നുദിവസമായി ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും.കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടത് ചർച്ചയാകും.പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ച നടക്കുക.കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്.ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പി ബി നിർദേശം.പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നും പാർട്ടി പരിശോധിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ മാറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം സീതാറാം യെച്ചൂരി തള്ളാതിരുന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു.ഏതുതരം തിരുത്തൽ വേണമെന്നതിൽ ദില്ലിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെടുക്കുന്ന തീരുമാനം നിർണായകമാകും.സംസ്ഥാനങ്ങളിലെ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ചയാകും.

സുരേഷ്‌ഗോപിയുടെ പേരിൽ അശ്ലീലപ്രചാരണം; വിദ്യാർഥി അറസ്റ്റിൽ

കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കാട്ടൂര്‍ കിഴുപ്പുള്ളിക്കര കല്ലായില്‍ ശ്യാം (23) ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ കേരളവര്‍മ കോളജില്‍ പിജി വിദ്യാര്‍ഥിയാണ്. പീച്ചിയില്‍ സുരേഷ്‌ഗോപിക്ക് ബിജെപി നല്‍കിയ സ്വീകരണത്തിനിടെ വേദിയില്‍ ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെആര്‍ ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വിഡിയോ ആണ് അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്തത്. ഈ വിഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. കെആര്‍ ഹരി ചേര്‍പ്പ് പോലിസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ഫലസ്തീനികളെ ആക്രമിക്കാന്‍ ആയുധങ്ങളുമായെത്തിയ ഇസ്രായേല്‍ കമാന്‍ഡര്‍ ബോംബ് പൊട്ടി മരിച്ചു

അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ഫലസ്തീനികളെ ആക്രമിക്കാന്‍ ആയുധങ്ങളുമായെത്തിയ ഇസ്രായേല്‍ കമാന്‍ഡര്‍ ബോംബ് പൊട്ടി മരിച്ചു; 16 സൈനികര്‍ക്ക് പരിക്ക്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാപിനടുത്ത് റോഡരികിലെ ബോംബ് പൊട്ടിത്തെറിച്ചാണ് രഹസ്യാന്വേഷണ വിഭാഗം സ്‌നൈപ്പര്‍ ടീം കമാന്‍ഡര്‍ അലോണ്‍ സാഗിയു(22) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ 16 സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സേന അറിയിച്ചു. ക്യാംപില്‍ ഹമാസ് അംഗങ്ങളുണ്ടെന്നാരോപിച്ച് കുട്ടികളടക്കമുള്ള നിരപരാധികളെ തട്ടിക്കൊണ്ടുപോവാനും കൊലപ്പെടുത്താനും മാരകായുധങ്ങളുമായി എത്തിയതായിരുന്നു ഇസ്രായേല്‍ സൈന്യം. വ്യാഴാഴ്ച പുലര്‍ച്ചെ ജെനിനിലെ റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബിനു മുകളില്‍ സൈന്യത്തിന്റെ കവചിത വാഹനം കയറിയതോടെയാണ് സ്‌ഫോടനം ഉണ്ടായത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന സൈനികര്‍ക്കാണ് പരിക്കേറ്റത്. ഇതോടെ കൂടുതല്‍ സൈനികര്‍ സ്ഥലത്ത് എത്തുകയും പരിക്കേറ്റ സൈനികരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ മറ്റൊരു ബോംബുകൂടി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്‌ഫോടനത്തിലാണ് അലോണ്‍ സാഗിയു കൊല്ലപ്പെട്ടത്. പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില ഗുരുതരവും അഞ്ച് പേരുടേത് സാരമുള്ളതുമാണെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് ഏറ്റെടുത്തിട്ടുണ്ട്.

ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു…

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. അപകടത്തില്‍ നിരവധി കാറുകളാണ് തകർന്നത്. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപ‌കടം നടന്നത്. ഇരുമ്പ് ബീം വീണ കാറിനുള്ളിൽ കുടങ്ങിയ ആളെ രക്ഷപ്പെടുത്തി. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ടെർമിനൽ ഒന്നിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. 

Leave a Comment

Your email address will not be published. Required fields are marked *