15 വര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് സംശയമുള്ളതായി പൊലീസ്. മാന്നാര്‍ സ്വദേശിനിയായ യുവതി കലയെയാണ് 15 വര്‍ഷം കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടതായി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ കാര്യമായ തുടരന്വേഷണം നടന്നിരുന്നില്ല.
ഏകീകൃത കുര്‍ബാന വിഷയം; സീറോ മലബാര്‍ സഭയിൽ സമവായം …
ഏകീകൃത കുര്‍ബാന വിഷയത്തിൽ സീറോ മലബാര്‍ സഭയിൽ സമവായം. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാന സിനഡ് കുർബാന നടത്താനാണ് തീരുമാനം. ഒരു ഇടവകയിൽ ഒരു പള്ളിയിൽ മാത്രമാകും സിനഡ് കുർബാന നടത്തുക.ഉപാധികളോടെയാവും സിനഡ് കുർബാന അർപ്പണമെന്നും അൽമായ മുന്നേറ്റം പ്രതിനിധികൾ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ജനാഭിമുഖ കുർബാന സിനഡ് കുർബാനയ്ക്കൊപ്പം നടത്താമെന്ന് ആർച്ച് ബിഷപ് അറിയിച്ചു.