അമ്പലപ്പുഴ പായല്‍കുളങ്ങര ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
അമ്പലപ്പുഴ പായല്‍കുളങ്ങര ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം ആനാട് സ്വദേശി സുധീഷ് ലാൽ (37), മകൻ അമ്പാടി (12), ഉഴമലയ്‌ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), അഭിരാഗ്(25) എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയാണ് ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി.കോളേജ് ആശുപത്രിയിലുള്ളത്