EN24TV

കൊല്ലം കൊട്ടാരക്കര മൈലത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു…

വെള്ളാരംകുന്ന് സ്വദേശി അരുണ്‍ പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണം.വെള്ളാരംകുന്നില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുണ്‍, മാതാവ് ലത, പിതാവ് സത്യന്‍, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍ നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഈ ആക്രമി സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിച്ച രണ്ടുപേരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

Leave a Comment

Your email address will not be published. Required fields are marked *