
പോട്ട ഫെഡറല്‍ ബാങ്ക് ശാഖ കൊള്ളയടിച്ച റിജോ ആന്റണി നാട്ടില്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലിസ്. അതിനാല്‍, തന്നെ കഴിഞ്ഞ ദിവസം ധാരാളം പണം റിജോ ചെലവാക്കിയത് ആരും പ്രത്യേകമായി ശ്രദ്ധിച്ചില്ല. ബാങ്ക് കൊള്ളയെ കുറിച്ച് നാട്ടില്‍ നടന്ന ചര്‍ച്ചകളിലും റിജോ സജീവമായി പങ്കെടുത്തു. ”അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാവും” എന്നാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ നടന്ന കുടുംബയോഗത്തില്‍ ബാങ്ക് കൊള്ളയിലെ പ്രതിയെ കുറിച്ച് റിജോ പറഞ്ഞത്. പ്രതിക്കു വേണ്ടി പോലിസ് നാടാകെ പരക്കം പായുമ്പോള്‍ അതിന്റെ വാര്‍ത്തകള്‍ മൊബൈലില്‍ കണ്ടിരിക്കുകയായിരുന്നു റിജോ. പ്രതി റിജോ ആൻ്റണി ചാലക്കുടിയിലെ കവർച്ച നടത്തിയത് വ്യക്തമായ ആസൂത്രണത്തോടെ. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കിൽ കയറി കവർച്ച നടത്തിയത്. കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
